മലയാള സിനിലെ സൂപ്പർഹിറ്റ് സംവിധായനകാണ് വിനയൻ. ഒരേ സമയം പുതുമുഖങ്ങളെ വെച്ചും സൂപ്പർതാരങ്ങളെ വെച്ചും സിനിമകൾ സംവിധാനം ചെയ്ത് വൻവിജയംമാക്കാൻ വിനയന് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വിനയിൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് ദാദാസാഹിബ്.
2000 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഒരു ചിത്രമായിരുന്നു. വിനയൻ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ദാദാസാഹിബ്. ദാദ മുഹമ്മദ് സാഹിബ്, സുബേദാർ മുഹമ്മദ് അബൂബക്കർ എന്നീ ഇരട്ട കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിച്ചത്.
അച്ഛനും മകനുമായി ഗംഭീര പ്രകടനം കാഴ്ച വെച്ച മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്ന് സംവിധായകൻ വിനയൻ ഒരിക്കൽ പറഞ്ഞിരുന്നു. സഫാരി ടിവി യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലാണ് വിനയൻ ഇത് പറയുന്നത്.
Also Read
ഏറെ നാളത്തെ സ്വപ്‌നം, താരരാജാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലൈക്കോട്ടൈ വാലിബനിലെ നടി
അത്ര നല്ല കഥാപാത്രവും പ്രകടനവുമായിരുന്നു അതെന്നും, അതുകൊണ്ടു തന്നെ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്ന അവസാന സമയത്തു പോലും പ്രതീക്ഷയുണ്ടായിരുന്നു എന്നും വിനയൻ പറയുന്നു. പക്ഷെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത് ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചനായിരുന്നു.
ദാദ സാഹിബ് എന്ന സിനിമയിലെ ആ അച്ഛൻ കഥാപാത്രം മലയാള സിനിമയിൽ മമ്മൂട്ടിക്ക് മാത്രമേ ചെയ്യാൻ സാധിക്കു എന്നും, അതറിഞ്ഞു കൊണ്ട് തന്നെയാണ് ആ കഥാപാത്രം അദ്ദേഹത്തെ ഏൽപ്പിച്ചതെന്നും വിനയൻ പറയുന്നു. ആ കഥാപാത്രമായി അദ്ദേത്തിന്റെ പ്രകടനം തന്നെ വളരെയധികം അമ്പരപ്പിച്ചിട്ടുണ്ട് എന്നും വിനയൻ പറയുന്നു.
ദാദ സാഹിബ് പുറത്തു വന്നു ഒരു വർഷം കഴിഞ്ഞു രാക്ഷസ രാജാവ് എന്ന മമ്മൂട്ടി ചിത്രവും വിനയൻ സംവിധാനം ചെയ്തു. ആ ചിത്ര ത്തിന്റെ ഒരു രണ്ടാം ഭാഗവും തന്റെ ആലോചനയിലുണ്ട് എന്ന് ഈ അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
അതേ സമയം ഇരുവരേയും ഒന്നിച്ച് ചിത്രം ചെയ്തിട്ടില്ലാത്ത താരരാജാവ് മോഹൻലാലുമായി ചേർന്ന് ഒരു സിനിമയും വിനയൻ പ്ലാൻ ചെയ്യുന്നുണ്ട്. വിനയൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
Also Read
സീരിയല്‍ ലൊക്കേഷനില്‍ വെച്ച് മോശം പെരുമാറ്റം, സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക