നടിയുടെ കേസിൽ വമ്പൻ ട്വിസ്റ്റ്, രണ്ട് പ്രമുഖ നടിമാർക്ക് പങ്ക്, ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

139

മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെ ട്ട കേസിൽ വമ്പൻ ട്വിസ്റ്റ്. അന്വേഷണം രണ്ട് നടിമാരിലേക്ക് നീളുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നടൻ ദിലീപിന്റെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കം.

ദുബായിൽ താമസമാക്കിയിരുന്ന ഒരു നടിയിലേക്കാണ് അന്വേഷണം നീളുന്നതെന്നാണ് സൂചന. ദിലീപ് അടക്കമുള്ള മുൻനിര താരങ്ങൾക്ക് ഒപ്പം അഭിനയിച്ച നടിയിലേക്കാണ് അന്വേഷണം നീളുന്നത്. ഏറെ കാലമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന നടി തിരികെ എത്താനൊരുങ്ങുന്നു എന്ന വാർത്തകളും എത്തിയിരുന്നു.

Advertisements

ഇതിനിടെയാണ് ഇവർക്കെതിരെ തെളിവ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല സീരിയൽ താരമായ മറ്റൊരു പ്രമുഖ നടിയിലേക്കും അന്വേഷണ സംഘം എത്തുന്നുണ്ട്. പ്രവാസി സംരംഭക കൂടിയാണിവർ. ഈ കേസിലെ സാക്ഷികളെ സാധ്വീനിക്കാൻ ഇവരും ഇടപെട്ടു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

ഈ രണ്ട് നടിമാരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ദിലീപിന്റെ ഫോണിൽ നിന്ന് 12 ചാറ്റുകൾ നീക്കിയിട്ടുണ്ട് എന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. ഇത് ആരുമായിട്ടുള്ളതാണെന്ന് പരിശോധിച്ച് വന്നപ്പോഴാണ് നടിമാരിലേക്ക് എത്തിയത്.

Also Read
ശരിക്കും മാസ്, വിസില് വിളിക്കാനും രോമാഞ്ചം കൊള്ളിക്കാനും നായകൻ തന്നെ വേണമെന്നില്ലെന്ന് നവ്യ കാണിച്ചുതന്നു, നവ്യാ നായരെ പുകഴ്ത്തി ഗായിക സിത്താര

നടി ആ ക്ര മി ക്ക പ്പെട്ട കേസിന്റെ വിവരങ്ങൾ ദിലീപ് ഈ നടിമാരുമായി സംസാരിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം. എന്നാൽ കേസിന് തുടക്കം മുതൽ തന്നെ ഇതിന് പിന്നിൽ ഒരു മാഡം ഉണ്ടെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് വലിയ അന്വേഷണം ഒന്നും ഉണ്ടായില്ല.

മാഡം വിഐപി എന്നിവരായിരുന്നു കേസിലെ ദുരൂഹമായി പറഞ്ഞുകേട്ട പേരുകൾ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിഐപി ആരെന്ന് വ്യക്തമായിരുന്നു.

അതേസമയം, ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ നശിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സൈബർ വിദഗ്ധൻ സായ് ശങ്കറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സായ് ശങ്കർ കൊച്ചിയിൽ എത്തിയപ്പോഴുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

Also Read
അർഹിക്കുന്ന അംഗീകാരങ്ങൾ തന്റെ അച്ഛന്റെ സഹോദരിമാർക്ക് കിട്ടിയില്ല: ലളിത പദ്മിനി രാഗിണിമാരെ കുറിച്ച് നടി ശോഭന

ജനുവരി 30നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയതെന്ന് പോലീസ് പറയുന്നു. തൊട്ടുമുമ്പുള്ള ദിവസം സായ് ശങ്കർ കൊച്ചിയിൽ എത്തി എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Advertisement