ദിവ്യ ഭാരതിയുടെ ബന്ധു, വിവാഹത്തിന് മുൻപേ പ്രതിശ്രുത വരനുമായി ഒന്നിച്ച് താമസിക്കുന്നു, മോഹൻലാലിന്റെ ആ നായികയുടെ വിശേഷങ്ങൾ ഇങ്ങനെ

533

മലയാളത്തിന്റെ താരരാജാവ് നായകനായി 2015ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ലൈല ഓ ലൈല. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെട്ട ഈ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കർ ജോഷി ആയിരുന്നു.
മോഹൻലാൽ നായക വേഷത്തിൽ എത്തിയപ്പോൾ അമല പോൾ ആയിരുന്നു നായികയായി എത്തിയത്.

ജോഷി മോഹൻലാൽ അമല പോൾ ടീമിന്റെ റൺ ബേബി റൺ വമ്പൻ വിജയമായതിന്റെ പിന്നാലെയാണ് ഏറെ പ്രതീക്ഷയോടെ ഈ ടീം ലൈല ഒ ലൈല ഒരുക്കിയത്. സിനിമ തിയേറ്ററിൽ വലിയ പ്രകടനം കാഴ്ചവെക്കാതെ സമ്പൂർണ പരാജയം ആയി പോയി. ഫൈൻകട്ട് എന്റർടൈൻമെന്റ്‌സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരുന്നത്.

Advertisements

Also Read
കൂട്ടിന് ഒരാൾ കൂടി, പുതിയ സന്തോഷം പങ്കുവെച്ച് മീരാ അനിലും ഭർത്താവും; ആശംസകളുമായി ആരാധകർ

ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്‌സ് ലാബ് എന്റർടൈൻമെന്റ്‌സ് ആണ് പ്രദർശനത്തിന് എത്തിച്ചത്. ഡെക്കാൻ എക്‌സ്‌പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ജയ്‌മോഹൻ ആയിട്ടാണ് മോഹൻലാൽ അഭിനയിച്ചത്.

അമലപോൾ ഭാര്യയായ അഞ്ജലിയായി അഭിനയിച്ചു. സ്വന്തം ഭാര്യയായ തന്നെപ്പോലും ശ്രദ്ധിക്കാൻ ആവാത്തവിധം എന്തു ജോലിയാണ് കമ്പനിയിലുള്ളതെന്ന് അഞ്ജലി മേനോൻ ഒരിക്കൽ മോഹൻലാൽ കഥാപാത്രത്തോട് ചോദിക്കുന്നു. തുടർന്ന് ഇരുവരും പിണക്കത്തിൽ ആവുന്നത്തോടെ തന്റെ ജോലിയുടെ രഹസ്യം ഭാര്യയോട് പറയുവാൻ ജയ്‌മോഹൻ നിർബന്ധിതനാവുന്നു.

അയാളുടെ കമ്പനി എക്‌സ്‌പോർട്ട് കമ്പനിയല്ല മറിച്ച് ഒരു ഇൻവെസ്റ്റിഗെഷൻ കമ്പനിയാണ് എന്ന് പറയുന്നു.
തുടർന്നങ്ങോട്ട് ഇരുവരും ചേർന്ന് ഒരു ഭീ ക രാ ക്ര മ ണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹൻലാലിനും അമലപോളിനും പുറമെ സത്യരാജ്, രമ്യാ നമ്പീശൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡഡ് നടി കൈനത്ത് അറോറ എന്ന ബോളിവുഡ് നടിയായിരുന്നു. ഗ്രാന്റ് മസ്തി എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി ശ്രദ്ധനേടിയ കൈനത്തിന്റെ ലൈല ഓ ലൈലയിലെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും നിരവധി ആരാധകർ ഉണ്ടാവുകയും ചെയ്തിരുന്നു.

മങ്കാത്ത, കട്ട മീത്ത തുടങ്ങിയ സിനിമകളിലും കൈനത്ത് അറോറ അഭിനയിച്ചിരുന്നു. ഉത്തർപ്രദേശിലെ പഞ്ചാബി കുടുംബത്തിലാണ് കൈനത്ത് അറോറ ജനിച്ചത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക് സിനിമകളിലും കൈനത്ത് അറോറ അഭിനയിച്ചിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് മുൻകാല നായിക ദിവ്യാ ഭാരതിയുടെ ബന്ധു കൂടിയാണ് കൈനത്ത് അറോറ.

Also Read
ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തത് നാൽപത്തിയെട്ടാം വയസിൽ, ഇരട്ടകളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നു, ഈ പ്രായത്തിൽ അമ്മയായതിന്റെ വിശേഷങ്ങൾ പറഞ്ഞ് നടി സുമ ജയറാം

കുറച്ച് നാളുകളായി കൈനത്ത് അറോറയെ ബോളിവുഡിൽ കാണാനില്ലായിരുന്നു. കാരണം തിരക്കിയപ്പോൾ പ്രാദേശികമായ ചില പരിപാടികൾ ഉണ്ടായിരുന്നുവെന്നും അതിന്റെ തിരക്കിലായിരുന്നുവെന്നും കൈനത്ത് അറോറ പറയുന്നു. രാജു ഛദ്ദ, ദീപക് തിജോരി എന്നിവർക്കൊപ്പം മുംബൈയിലെ മാഡ് ഐലൻഡിൽ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കൈനത്ത് അറോറ ഇപ്പോൾ.

ടിപ്‌സി എന്നാണ് ചിത്രത്തിന്റെ പേര്. സാഹസീകതയും ത്രില്ലറുമെല്ലാം സമം ചേർന്ന സിനിമയാണ് ടിപ്‌സിയെന്നും കൈനത്ത് പറയുന്നു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായും കൈനത്ത് ഇടൈസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാഴ്സി വിഭാഗത്തിൽപ്പെടുന്ന നവീലുമായിട്ടാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതെന്നും ഇപ്പോൾ തങ്ങൾ ഒരുമിച്ച് താമസിക്കുകയാണെന്നും കൈനത്ത് പറയുന്നു.

അടുത്തിടെ കൈനത്തിന്റെ രഹസ്യ വിവാഹം കഴിഞ്ഞെന്നും ശേഷം ഒത്തുപോകാൻ സാധിക്കാത്തതിനാൽ ഇരുവരും പിരിഞ്ഞെന്നും വാർത്തകളുണ്ടായിരുന്നു. അത് നിരസിച്ചുകൊണ്ട് കൈനത്ത് പറഞ്ഞു ‘ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞു. ഇത് മനോഹരമായ ആരോഗ്യകരമായ ബന്ധമാണ്’ എന്ന്.

Also Read
സംസ്‌കാരമില്ലാത്തവനാണ് അയാൾ, അല്ലെങ്കിൽ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: തുറന്നടിച്ച് നവ്യാ നായർ

അർജുൻ രാംപാലിനെ നായകനാക്കി രാജു ഛദ്ദ വീണ്ടും നിർമ്മിക്കുന്ന ഒരു സിനിമക്കായി താൻ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും ഷിറാസ് ഭട്ടാചാര്യയാണ് സംവിധാനം ചെയ്യുന്നതെന്നും സെപ്തംബറിൽ ലണ്ടനിൽ സുരാഗ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംങ് ആരംഭിക്കുമെന്നും കൈനത്ത് അറോറ വെളിപ്പെടുത്തി.

ജയപ്രദയും ഹിറ്റെൻ തേജ്വാനിയും അഭിനയിക്കുന്ന ഫാത്തിമ എന്ന വെബ് സീരിസിലും താൻ അഭിനയിക്കുമെന്ന് കൈനത്ത് പറഞ്ഞു. സഞ്ജീവ് റായിയാണ് ഫാത്തിമ സംവിധാനം ചെയ്യുന്നത്.

Advertisement