മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരയറിലെ തന്നെ പകരംവെക്കാനില്ലാത്ത ക്ലാസ്സ് കഥാപാത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യർ എന്ന സിബി ഐ ഓഫീസറുടെ കഥാപാത്രം. സിബി ഐ സീരീസിൽ മമ്മൂട്ടി സേതുരാമയ്യർ ആയെത്തിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.
1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലുള്ള ചിത്രത്തിലൂടെ ആയിരുന്നു സേതുരാമയ്യരുടെ ആദ്യ വരവ്. അന്നുവരേയുള്ള മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളുതിരുത്തി തകർപ്പൻ വിജയം ആയിരുന്നു ഈ സിനിമ നേടിയത്.
Also Read
നടിയുടെ കേസിൽ വമ്പൻ ട്വിസ്റ്റ്, രണ്ട് പ്രമുഖ നടിമാർക്ക് പങ്ക്, ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
1989 ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യർ എത്തി. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 2004ൽ സേതുരാമയ്യർ സിബിഐയായും 2005ൽ നേരറിയാൻ സിബിഐ ആയും 3 ഉം 4 ഉം ഭാഗങ്ങൾ എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോർഡും സേതുരാമയ്യർക്കും സിബി ഐ സീരിസിനും സ്വന്തമാണ്.
ഇപ്പോഴിതാ 13 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ സിബിഐ 5: ദി ബ്രെയിൻ റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ. സിനിമയുടെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.
ഈദ് റിലീസായി ഏപ്രിൽ അവസാന വാരം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. അതേ സമയം ചിത്രത്തിലെ പുതിയ ലുക്ക് മമ്മൂട്ടി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞിരിക്കുകയാണ്.
സേതുരാമയ്യരുടെ നടപ്പും ഭാവവും അതേപോലെ തന്നെ മമ്മൂട്ടിയിലുണ്ടെന്ന് ഫോട്ടോയിൽ നിന്ന് വ്യക്തമാകുന്നു. എസ്എ. സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.
മമ്മൂട്ടിയോടൊപ്പം രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്‌സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എംജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.