മലയാള സിനിമയിൽ നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഒക്കെ തിളങ്ങിയ താരമാണ് ബാലചന്ദ്ര മേനോൻ. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർ നായികമാരേയും സംഭാവന ചെയ്തതും മണിയൻ പിള്ള രാജു ആയിരുന്നു.
ഒരു കാലത്ത് മലയാളത്തില സൂപ്പർ നായികമാരായിരുന്ന പാർവ്വതി, നന്ദിനി, ശോഭന, ലിസ്സി, ആനി, തുടങ്ങി യ നടിമാരെയും മണിയൻ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെയും മലയാളത്തിനു സമ്മാനിച്ചത് ബാലചന്ദ്ര മേനോൻ ആയിരുന്നു. എന്നാൽ അവരിൽ നിന്ന് ഒരു രീതിയിലുമുള്ള സഹായ സഹകരണങ്ങൾ തിരിച്ചു പ്രതീക്ഷിച്ചിട്ടില്ലെന്നും, താൻ കൊണ്ടു വന്ന ഒരു നായിക നടിമാരുടെയും വീട്ടിൽ ഫോൺ വിളിച്ചിട്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
അതേ സമയം തന്റെ മകന്റെ വിവാഹത്തിന് ജയറാമിനോട് വരണ്ട എന്നാണ് താൻ പറഞ്ഞതെന്നും എന്നിട്ടും ജയറാം പാർവതിക്കൊപ്പം വന്നിടത്താണ് താൻ അഭിമാനം കൊള്ളുന്നതെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കുന്നു.
ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോൻ തുറന്നു പറച്ചിൽ നടത്തിയത്. ബാലചന്ദ്ര മേനോൻ വാക്കുകൾ ഇങ്ങനെ:
ജീവിതത്തിൽ ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല. ഞാൻ എന്റെ ഇമേജ് വർദ്ധിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. ഞാൻ അക്കാര്യത്തിൽ ഭഗവദ് ഗീതയിലെ വചനങ്ങൾ വിശ്വസിക്കുന്നു. നമ്മൾ കർമ്മം ചെയ്യുക. മാത്രമല്ല ഞാൻ അവതരിപ്പിച്ച ഏതെങ്കിലും ഒരു നായികയുടെ വീട്ടിൽ ബാലചന്ദ്രന്റെ മേനോന്റെ ഫോൺ കോൾ വന്നിട്ട് ‘അവിടെ ഒരു തുണിക്കട തുടങ്ങിയിട്ടുണ്ട്, ഒന്ന് ഉദ്ഘാടനം ചെയ്യാൻ പോകണം കേട്ടോ’ എന്ന് പറഞ്ഞിട്ടില്ല.
അതിനു എന്നെ കിട്ടില്ല. എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വരണ്ട എന്നാണു ഞാൻ ജയറാമിനോട് പറഞ്ഞത്. അവിടെ വരണ്ട അത് വളരെ എക്‌സിക്ല്യൂസിവായ സംഭവമാണ് എന്ന് പറഞ്ഞു. അപ്പോൾ ജയറാം പറഞ്ഞത്.
ഇല്ല സാർ, എനിക്ക് അവിടെ വരണം ഞാൻ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ അവിടെ പാർവതിയെയും കൊണ്ട് വന്നിടത്താണ് എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.