വിവേകത്തോടെയുള്ള പിൻമാറ്റം നമുക്ക് വിജയം നൽകും: ഒറ്റപ്പെട്ടു കഴിയുന്നവരോട് നടി മഞ്ജു വാര്യർ

27

ലോകത്തോടൊപ്പം ഇന്ത്യയും കൊറോണ ഭീതിയിലാണ് ഇപ്പോൾ. രാജ്യം മുവുവൻ ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഈ പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റപ്പെട്ടു കഴിയുന്നവർക്ക് പ്രചോദനവുമായി നടി മഞ്ജു വാര്യർ രംഗത്തെത്തി.

ജീവിതത്തിൽ നിരവധി പേർ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടെന്നും പലപ്പോഴും കരുത്താർജിക്കുന്നതും ഇതിലൂടെ തന്നെയായിരിക്കും എന്നുമാണ് താരം പറയുന്നത്. ഫേസ്്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

Advertisements

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെL

‘ഐസൊലേഷൻ, ക്വാറന്റീൻ തുടങ്ങിയ വാക്കുകളൊക്കെ കേട്ടു മടുത്തു എന്നതാണ് പൊതുമനോഭാവം. ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുള്ളവരാണ് ഏറെപ്പേരും. പലപ്പോഴും കരുത്താർജിക്കുന്നതും ഒറ്റപ്പെടലിലൂടെയാണ്. പ്രാർത്ഥന, ഉറ്റവരുടെ കരുതൽ എന്നിവയെല്ലാം തിരക്കിട്ട ജീവിതത്തിലെ ഈ ഒറ്റപ്പെടലിൽ നമുക്ക് മുതൽക്കൂട്ടാവാറുണ്ട്.

പരിശീലനമില്ലാതെ പൊടിപിടിച്ചു കിടക്കുന്ന പല കഴിലുകളും, അത് പാട്ടോ നൃത്തമോ ചിത്രരചനയോ എന്തുമാകട്ടേ, അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത്. പുറമേ പോരാടിയുള്ള വിജയം മാത്രമല്ല നമുക്ക് സന്തോഷം നൽകുന്നത്. വിവേകത്തോടെയുള്ള പിൻമാറ്റം നമുക്ക് വിജയം നൽകും എന്നും തിരിച്ചറിയണം.’

Not all battles are fought outside. Some of the toughest struggles are within. Sometimes, all you have to do, is to make the sensible decision to withdraw. #isolation #quarantine #covid19

Not all battles are fought outside. Some of the toughest struggles are within. Sometimes, all you have to do, is to make the sensible decision to withdraw. #isolation #quarantine #covid19

Manju Warrier

Advertisement