വീണ്ടും തകർപ്പൻ കോമഡി വേഷത്തിൽ ഫഹദ് ഫാസിൽ: മുഴുനീള കോമഡി ചിത്രം ഒരുക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

156

എല്ലാത്തരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിൽ. പഴയകാല മോഹൻലാലിനെ പോലെയാണ് ഫഹദ് എന്ന് പറയുന്നവരും ചിരുക്കമല്ല.

മലയാളത്തിലെ കുടുംബ ചിത്രങ്ങളുടെ സംവിധായകൻസത്യൻ അന്തിക്കാട് രണ്ട് സിനിമകളാണ് ഫഹദിനെ നായകനാക്കി സംവിധാനം ചെയ്തത്. ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിൽ ഫഹദിന് കോമഡി രംഗങ്ങളുമുള്ള കഥാപാത്രമായിരുന്നു.

Advertisements

ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓൺലൈനിൽ തരംഗമായിരുന്നു. കോമഡിക്ക് സാധ്യതയുള്ള മറ്റൊരു സിനിമയിൽ കൂടി ഫഹദ് നായകനാകുന്നുവെന്നാണ് പുതിയ വാർത്ത. ചിത്രം സംവിധാനം ചെയ്യുന്നത് ആകട്ടെ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനും.

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഫഹദിന് ചിത്രത്തിലുള്ളത്. മുംബൈ, കേരളം എന്നിവയാണ് ലൊക്കേഷൻ. ഒരു പെൺകുട്ടിയും ഒരു പ്രായമായ സ്ത്രീയും എങ്ങനെയോ ഫഹദിന്റെ കഥാപാത്രത്തിന്റെ ഭാഗമാകുന്നു. അതാണ് സിനിമയുടെ പ്രധാന പ്രമേയമായി വരുന്നത്.

അതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് സിനിമയുടെ കഥാ സഞ്ചാരം എന്നാണ് വാർത്ത. ധ്വനി രാജേഷ്, വിജി വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

Advertisement