താൻ അഭിനയിച്ച ‘കൺഫഷൻസ് ഓഫ് എ കുക്കു’ എന്ന സിനിമയുടെ ഭാഗമായി ഒരു ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ടെന്നും ചൈൽഡ് അബ്യൂസിനെതിരെയുള്ള ബോധവത്കാരണമാണ് ക്യാമ്പയിനിന്റെ ലക്ഷ്യമെന്നും നടി ദുർഗ കൃഷ്ണ.
‘കൺഫഷൻസ് ഓഫ് എ കുക്കു’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം അതിന്റെ നിർമ്മാതാവ് അർജുൻ രവീന്ദ്ര ‘ഐ ആം കുക്കു’ എന്ന പേരിൽ ഒരു ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ചൈൽഡ് അബ്യുസിനെതിരെയുള്ള ബോധവത്കരണമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
ആ സിനിമയിലെ മുഴുവൻ അംഗങ്ങളും ക്യാമ്പയിനിന്റെ ഭാഗമാണ്. പല സ്‌കൂളുകളിലും ക്ലാസുകൾ എടുത്തിരുന്നു. ഇംഗ്ലീഷ്, ഗണിതം എന്ന പോലെ സെക്‌സ് എജ്യൂക്കേഷനും ഒരു വിഷയമായി പഠിപ്പിക്കുകയാണ് ലക്ഷ്യം. ബാഡ് ടച്ചിനെയും ഗുഡ് ടച്ചിനെയും കുറിച്ച് പുസ്തകങ്ങളും ഇറക്കിയിട്ടുണ്ടെന്നും ദുർഗാ കൃഷ്ണ വ്യക്തമാക്കി.
അതേ സമയം ഇവിടെ ആരും ജനിക്കുമ്പോൾ ഫെമിനിസ്റ്റ് ആകുന്നില്ലെന്നും അവർ ആണുങ്ങളെ വെറുക്കുന്നതിനു കാരണം ചില സാഹചര്യങ്ങളിലൂടെ കടന്നു വന്നത് കൊണ്ടാണെന്നും ദുർഗ കൃഷ്ണ വെളിപ്പെടുത്തി. ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട് ഞാൻ ഒരു പെണ്ണായത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്.
ചില കുട്ടികൾക്ക് ആണുങ്ങളോട് ഭയങ്കര ദേഷ്യമായിരിക്കും. ഓരോ സിറ്റുവേഷൻസിലൂടെ വരുന്ന സ്വഭാവമാണത്. അല്ലാതെ ജനിക്കുമ്പോഴേ ആരും ഫെമിനിസ്റ്റ് ആയിരിക്കില്ലല്ലോ എന്നും ദുർഗ കൃഷ്ണ പറയുന്നു. ഒരു പ്രമുഖ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ദുർഗ കൃഷ്ണ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.