ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റി വയ്ക്കുന്നതിന്റെ ആലോചനകൾ നടക്കുകയായിരുന്നു. താരത്തിന്റെ വിവാഹവും ഏതാണ്ട് നിശ്ചയി ച്ചിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
Also Read
ആ കാത്തിരിപ്പിന് വിരാമം, ഖുറേഷി അബ്രഹാം ഉടന്‍ എത്തും, എമ്പുരാന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ ആണ് സിനിമയിൽ എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി.
ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്.
സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച കുട്ടിപ്പട്ടാളം എന്ന കൊച്ചു കുട്ടികലുടെ ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും സിനമാ ആരാധകരും.
എന്നെ സംബന്ധിച്ച് വലിയൊരു ഷോക്കാണ് ഈ വാർത്ത. അസുഖമായി കിടക്കുകയായിരുന്നുവെന്നു പോലും ഇപ്പോഴാണ് അറിയുന്നത്. വർഷങ്ങളായി പല സ്റ്റേജുകളിലും ഒന്നിച്ച് പെർഫോം ചെയ്തിട്ടുണ്ട്. മാനസികമായി വളരെ അടുപ്പമുള്ള കലാകാരിയായിരുന്നു.
നല്ല സ്റ്റേജ് സെൻസുള്ള കലാകാരിയായിരുന്നു. ഇത്ര ചെറുപ്രായത്തിൽ മരിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് ജയറാം അനുസ്മരിച്ചത്. ഷോക്കിംഗ് ചിലപ്പോഴൊക്കെ വിട പറയുക ബുദ്ധിമുട്ടാണ് എന്ന് ശ്വേത മേനോൻ കുറിക്കുന്നു.
വിധിയുടെ ഇത്തരം കണ്ണുപൊത്തി കളികളിൽ നാം നിസ്സഹായരായ കാഴ്ചക്കാർ മാത്രം. ഈ ഞെട്ടലും വേദനയും മാറാൻ കലാലോകത്തിനു എത്രയോ നാളുകൾ വേണ്ടിവരും. പ്രിയപ്പെട്ട സുബി, വേദനയോടെ വിട എന്നായിരുന്നു നടൻ കിഷോർ സത്യയുടെ വാക്കുകൾ.
വളരെ അടുത്ത സുഹൃത്തായ സുബിയുടെ വേർപാട് ഞെട്ടിക്കുന്നത് ആണെന്ന് നടൻ കലാഭവൻ ഷാജോൺ പ്രതികരിച്ചു. വളരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സുബിയുടെ വേർപാട്. സുബി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നുവെന്ന് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു.
സുബിക്ക് കരൾ രോഗമായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടുകാരിൽ നിന്നും നല്ല സൂചനകളായിരുന്നു കിട്ടിയിരുന്നത്. ആ ഒരു ആശ്വാസത്തിലായിരുന്നു ഞങ്ങൾ. പക്ഷേ പെട്ടെന്ന് കേൾക്കുന്ന ഈ വിവരം ഞെട്ടിക്കുന്നു എന്ന് ഷാജോൺ പറഞ്ഞു.
അതേ സയം പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.