സംവിധായകൻ സ്വത്ത് മുഴുവൻ വിറ്റ് നിർമ്മിച്ച ആ മോഹൻലാൽ ചിത്രം ഏറ്റെടുക്കാൻ വിതരണക്കാർ ആരും തയ്യാറായില്ല, പക്ഷേ പിന്നെ സംഭവിച്ചത് അവതാരപ്പിറവി

17947

വില്ലനായി എത്തി പിന്നീടാ മലയാളത്തിന്റെ വിസ്മയതാരമായി മാറിയ തനടാണ് താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം വിതരണക്കാർ പോലും ഏറ്റെടുക്കാൻ മടിച്ചിരുന്നു.

എന്നാൽ റിലീസ് ചെയ്തപ്പോൾ സൂപ്പർ ഹിറ്റ് വിജയം സമ്മാനിച്ച ആ ചിത്രമാണ് മോഹൻലാലിനെ താര രാജാവ് ആക്കിയത്. ആ ചിത്രത്തിൻറെ പേര് രാജാവിന്റെ മകൻ എന്നാണ്. കണ്ണീർ നനവുകളുള്ള എന്നാൽ തമാശ കലർന്ന ഗ്രാമീണ കുടുംബ കഥകളുമായി മോഹൻലാൽ മുന്നേറുന്ന സമയത്താണ് തമ്പി കണ്ണന്താനം മോഹൻലാലിനെ നായകനാക്കി സിനിമ എടുക്കാൻ എത്തിയത്.

Advertisements

അധോലോക നായകൻെ ജീവിതം പറഞ്ഞ രാജാവിന്റെ മകൻ ആയിരുന്നു തമ്പി കണ്ണന്താനം അണിയിച്ച് ഒരുക്കിയത്. ഡെന്നീസ് ജോസഫിന്റെ രചനയിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെയാണ്:

Also Read
മകനെ സ്‌നേഹത്തോടെ എടുത്ത് മടിയിലിരുത്തി താലോലിച്ച് വിഷ്ണു, ആ അച്ഛന്റെ മനസ്സ് ഞങ്ങള്‍ക്ക് കാണാമെന്ന് സോഷ്യല്‍മീഡിയ

തമ്പി കണ്ണന്താനം മുൻപ് ചെയ്ത 3ചിത്രങ്ങൾ പരാജയപ്പെട്ടപ്പോൾ സംവിധായകൻ ജോഷിയാണ് രചയിതാവ് ഡെന്നീസ് ജോസഫിനോട് തമ്പി കണ്ണന്താനത്തിന് ഒരു തിരക്കഥ കൊടുത്ത് സഹായിക്കാൻ ആവശ്യ പെടുന്നത്.

മമ്മൂട്ടിയെ നായകനാക്കി കൊണ്ടുള്ള ഒരു അധോലോക കഥയായിരുന്നു ഡെന്നീസ് തമ്പിയോട് പറഞ്ഞത്. പക്ഷേ മമ്മൂട്ടി ചിത്രം നിരസിച്ചു അങ്ങനെ ചിത്രം മോഹൻലാലിലേക്ക് എത്തി. എന്നാൽ അക്കാലത്ത് കുടുംബ മനസുകളെ കീഴടക്കിയ മോഹൻലാലിന്റെ കോമഡിയല്ലാത്ത ഒരു ചിത്രം നിർമ്മിക്കാൻ നിർമ്മാതാവിനെ കിട്ടിയില്ല.

ഒടുവിൽ തന്റെ ഭൂരിഭാഗം സ്വത്തും വിറ്റ് സംവിധായകൻ തന്നെ ചിത്രം നിർമ്മിച്ചു. പക്ഷേ രാജാവിന്റെ മകൻ ചിത്രീകരണം പൂർത്തിയായിട്ടും വിതരണത്തിന് എടുക്കാൻ ആരും മുന്നോട്ട് വന്നില്ല. അവിടെയും സംവിധായകൻ ജോഷിയായിരുന്നു തമ്പിയുടെ രക്ഷയ്ക്ക് എത്തിയത്.

ജൂബിലി പിക്‌ചേഴ്‌സ് ജോയിയെക്കൊണ്ട് ജോഷി രാജാവിന്റെ മകൻ വിതരണം നടത്തിച്ചു .1986 ജൂലൈ 17ന് റിലീസ് ചെയ്ത രാജാവിന്റെ മകൻ മോഹൻലാൽ എന്ന നടന്റെ ചരിത്ര സിനിമയായി മാറുക ആയിരുന്നു. പിന്നീട് നിരവധി ഹിറ്റുകൾ തമ്പി കണ്ണന്താനം മോഹൻലാലിനെ നായകൻ ആക്കി ഒരുക്കിയിരുന്നു.

Also Read
കൈയിലിരിപ്പ് നല്ലത് അല്ലാരുന്നു, എല്ലാത്തിനും കാരണം എന്റെ ഉഴപ്പ്, വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കില്ല: അസുഖത്തെ കുറിച്ച് അന്ന് സുബി പറഞ്ഞത്

Advertisement