വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ നടിയും അവതാരകയും ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച താരമാണ് മീര അനിൽ. മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അവതാരകമാരിൽ ഒരാളാണ് മീര.
നിരവധി സ്റ്റേജ് ഷോകളിൽ ചാനൽ പരിപാടികളിലും മീര അവതാരകയായി തിളങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ മീരയുടെ വാർത്തകൾ അറിയാൻ ആരാധകർ ഏറെ താല്പര്യപ്പെടാറുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ ഭർത്താവ്.
കോമഡി സ്റ്റാർസ് എന്ന പരിപാടിയാണ് മീരയുടെ കരിയർ മാറ്റിമറിച്ചത്. ഇപ്പോഴിതാ താരം പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. അങ്ങനെയാണ് മുയലുകളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കേണ്ടത് എന്ന ക്യാപ്ഷ്യനോടെ വീട്ടിൽ എത്തിയ പുത്തൻ അംഗങ്ങളെ പരിചയപ്പെടുത്തുകയാണ് മീര.
വിഷ്ണുവിന്റെ മടിയിൽ ഇരിക്കുന്ന മുയൽ കുഞ്ഞന്മാരുടെ വീഡിയോ ആണ് കുടുംബം വലുതാകുന്നു എന്ന ക്യാപ്ഷനുമായി മീര പങ്കുവച്ചത്. അതേസമയം ഞങ്ങൾ തെറ്റിദ്ധരിച്ചുപോയി, ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി ഞങ്ങൾക്ക് എന്നുള്ള കമന്റുകളും ആരാധകർ മീരയ്ക്കായി നൽകുന്നുണ്ട്.
2020 ൽ ആണ് മീരയുടെ വിവാഹം നടക്കുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയെ സ്വന്തമാക്കിയത്. താൻ ചെന്ന് കയറിയത് ഒരു കൂട്ടു കുടുംബത്തിലേക്ക് ആണ് എന്ന് മീര പറഞ്ഞിട്ടുണ്ട്. നഗരത്തിന്റെ ബഹളത്തിൽ ജീവിച്ച ഞാൻ കയറിച്ചെന്നത് തികച്ചും ഗ്രാമാന്തരീക്ഷമുള്ള പ്രദേശത്തേക്കാണ്, അത് ഒരുപാട് സന്തോഷം നൽകുന്നുണ്ട് എന്ന് മീര പറഞ്ഞിരുന്നു.
മാത്രമല്ല ഗ്രാമാന്തരീക്ഷവും, ഷൂട്ടിങ് തിരക്കുകൾ ഒഴിയുമ്പോൾ നാട്ടിലേക്കുള്ള യാത്രയും കുക്കിങ്ങും ഒക്കെ മീര വേ്‌ളാ ഗിൽ ഉൾപ്പെടുത്താറുണ്ട്. അതേ സമയം മലയാളത്തിലെ തിരക്കേറിയ അവതാരകരിൽ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിൽ ഒരാളായി മാറാൻ മീരയ്ക്ക് അധിക കാലം വേണ്ടിവന്നില്ല.
നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമ പ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരക ആയാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു.
അവതാരക മാത്രമല്ല, മീര ഒരു നർത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. . മീര മികച്ച ഒരു നർത്തകി കൂടിയാണെന്ന് അധികം ആർക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ൽ യൂണിവേഴ്സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
എഞ്ചിനീയറിങ്ങ് മേഖലയിൽ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷൻ മേഖലയിൽ മീര ചുവടുറപ്പിച്ചത്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയർ ആരംഭിച്ചത്. ടോപ് 3 മോഡൽസ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാർസ് ഏറെ ശ്രദ്ധയാണ് നേടിയത്.
ഇപ്പോൾ ഏഷ്യാനെറ്റിന്റെ പരിപാടികളിൽ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാൽ ജോസ് ചിത്രത്തിലും മീര വേഷമിട്ടു. അതേ സമയം മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെൺകുട്ടികൾക്കിടയിൽ ട്രൻഡാണ്. യാത്രകളാണ് മീരയ്ക്ക് ഏറെ ഇഷ്ടം.
മിക്കവരുടെയും യാത്രാലിസ്റ്റിൽ ആദ്യം വരുന്നത് വിദേശയാത്രകളാണെങ്കിൽ മീരയുടെ പ്രിഫറൻസ് ഇന്ത്യൻ യാത്രകളോടാണ്. വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങൾ ഇന്ത്യയിലുണ്ട്. ആ സുന്ദര കാഴ്ചകൾ ഒക്കെയും മാറ്റി നിർത്തിയാണ് മറ്റുചിലർ വിദേശകാഴ്ചകൾ തേടിപോകുന്നത് എന്നാണ് മീര പറയുന്നത്.
തമിഴിൽ വിക്രം പോലുള്ള മുൻനിര നടൻമാർക്കും മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങളോട് ഒത്തും യാത്ര ചെയ്യാനും മീരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.