തങ്കച്ചൻ വിതുരയ്ക്ക് കല്യാണം, കല്യാണ ശേഷം ഒരുമിച്ച് അവിടെ എത്തുമെന്ന് തങ്കച്ചൻ, കാമുകിയെ കുറിച്ചും വെളിപ്പടുത്തൽ

674

മിമിക്രി രംഗത്ത് നിന്നും കോമഡി സ്‌കിറ്റുകളിലൂടെ മിനിസ്‌ക്രീനിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചൻ വിതുര. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള തങ്കച്ചൻ ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്തത്.

ഇപ്പോൾ ഷോയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും തങ്കച്ചന്റെ ആരാധക പിൻബലത്തിന് ഒന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോൾ ഏഷ്യനെറ്റിലെയും മഴവിൽ മനോരമയിലെയും ഷോകളിൽ സജീവമാണ് തങ്കച്ചൻ.

Advertisements

കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡിൽ മത്സരാർത്ഥിയായി എത്തിയത് തങ്കച്ചനാണ്. അവതാരകൻ ജഗദീഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ താന്റെ കല്യാണക്കാര്യത്തെ കുറിച്ച് നടൻ സംസാരിക്കുകയുണ്ടായി.

Also Read
ഗംഭീര കളക്ഷൻ നേടി കോടികളിൽ ആറാടി ലാലേട്ടന്റെ ആറാട്ട്, മുന്ന് ദിവസം കൊണ്ട് നേടിയത് 17.80 കോടി, റിപ്പോർട്ട് പുറത്ത്

എന്തുകൊണ്ടാണ് ഇത്രയും വർഷമായി കല്യാണം കഴിക്കാതിരുന്നത് എന്നായിരുന്നു ജഗദീഷിൻെ ചോദ്യം. അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല എന്ന് തങ്കച്ചൻ വ്യക്തമാക്കി. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി എന്നാണ് തങ്കച്ചൻ പറയുന്നത്.

ഇനി കല്യാണം കഴിക്കാൻ തങ്കച്ചൻ ആലോചിക്കുന്നുണ്ടത്രെ. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാൻ ഒക്കെ ഇപ്പോൾ തോന്നുന്നുണ്ട്. പറ്റിയ ഒരു പെൺകുട്ടിയെ കിട്ടിയാൽ ഉടൻ വിവാഹം ഉണ്ടാവും എന്നാണ് നടൻ പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് പടം തരും പണം ഷോയിൽ വരും എന്നും തങ്കു പറയുന്നു.

തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു എന്ന് ഷോയിൽ തങ്കച്ചനൊപ്പം എത്തിയ സുഹൃത്തുക്കൾ പറഞ്ഞു. വിവാഹം ചെയ്യാൻ പോകുന്ന കുട്ടിയ്ക്ക് വേണ്ട ക്വാളിറ്റികളെ കുറിച്ചായിരുന്നു ജഗദീഷിന്റെ അടുത്ത ചോദ്യം. കാണാൻ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിർബന്ധമില്ലത്രെ.

പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെൺകുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാൽ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകർന്ന് നൽകാൻ സാധിയ്ക്കൂ എന്നാണ് തങ്കച്ചൻ പറയുന്നത്.

Also Read
പഴയ കാമുകിയോടുള്ള വാശിക്ക് ബലി ആയവൾ ആണ് മായ, ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരിൽ ഒരാൾ, ഹൃദയ’ത്തിലെ റിയലിസ്റ്റിക്കായ മായയെ നമുക്ക് ചുറ്റും കാണാം: വൈറൽ കുറിപ്പ്

Advertisement