അഭിനയം വിട്ടതായിരുന്നു ഞാൻ, എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താൻ സഹായിച്ച മോഹൻലാൽ സാറിന് നന്ദി: അൻസിബ

1511

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ
സ്‌കൂൾ കുട്ടിയുടെ വേഷത്തിലൂടെ സിനിമയിൽ ചുവടുവെച്ച താരമാണ് അൻസിബ ഹസൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

മോഹൻലാലിൻറെയും മീനയുടെയും മൂത്ത മകളുടെ വേഷത്തിലാണ് അൻസിബ ദൃശ്യത്തിലെത്തുന്നത്. രണ്ടാം ഭാഗത്തിലും അൻസിബ തന്നെയാണ് ഈ വേഷം ചെയ്തത്. ആദ്യ ചിത്രത്തേക്കാളും അൻസിബയുടെ കഥാപാത്രത്തിന് രണ്ടാം ഭാഗത്തിൽ പ്രാധാന്യമുണ്ടായിരുന്നു.

Advertisements

എന്നാൽ അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായത്. ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ശ്രദ്ധ നേടിയ അൻസിബ ഹസൻ രണ്ടാം ഭാഗത്തിലും തിളങ്ങി. രണ്ടാം ഭാഗത്തിൽ അൻസിബയുടെ കഥാപാത്രത്തിന്റെ അഭിനയ സാധ്യത കൂടുകയും ചെയ്തു.

ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അൻസിബ വീണ്ടും ചില മലയാള ചിത്രങ്ങളിൽ വേഷമിട്ടു. 2019 ലെ പെണ്ണൊരുത്തി എന്ന സിനിമയ്ക്ക് ശേഷം ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിലാണ് അൻസിബയെ പ്രേക്ഷകർ കാണുന്നത്.

എന്നാൽ അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻസിബയുടെ പ്രതികരണം.

അൻസിബയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങൾക്കും, കഠിന പ്രയത്നങ്ങൾക്കും, ഒഴിവാക്കപ്പെടലുകൾക്കും ഒടുവിൽ ദൃശ്യം എന്ന ഗംഭീര ചിത്രത്തിൽ അവസരമൊരുങ്ങി. ആദ്യ ഭാഗത്തിൽ അഭിനയിച്ചവരുടെ പേരിന്റെ പട്ടികയിൽ ഞാനും ഉൾപ്പെട്ടു.

എന്നാൽ അഭിനയം വിട്ട ഞാൻ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2ലൂടെ മടങ്ങി വരാൻ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാൻ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താൻ സഹായിച്ച മോഹൻലാൽ സാറിനും ആന്റണി പെരുമ്പാവൂർ സാറിനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.

Advertisement