വളരെ പെട്ടെന്ന് തന്നെ മലായളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സ്മിനു സിജോ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ തിളങ്ങിയ താരത്തിന് ഇപ്പോൾ കൈ നിറയെ അവസരങ്ങൾ ആണ്.
തന്റെ സിനിമ ജീവിതത്തെ പറ്റയും വിവാഹ ജീവിതത്തെ പറ്റിയും മനസ് തുറന്നിരിക്കുകയാണ് നടി ഇപ്പോൾ. വളരെ നേരത്തെ വിവാഹിതയായ ആളാണ് താൻ. എന്നാൽ സിനിമയിൽ കുറച്ച് പേരെങ്കിലും അറിയുന്നതിന്റെ സന്തോഷത്തിലാണെന്നും സ്മിനു ഒരു അഭിമുഖത്തിൽ പറയുന്നു.
സ്മിനുവിന്റെ വാക്കുകൾ ഇങ്ങനെ:
ബസ് എന്ന സിനിമയുടെ ഓഡിഷന് വേണ്ടി എന്റെ കൂട്ടുകാരി ഷാന്റി ആണ് ഫേസ്ബുക്കിൽ നിന്നും ഫോട്ടോ എടുത്ത് അയച്ചത്. ഷാന്റിയ്ക്ക് വന്ന അവസരമായിരുന്നു അത്. എന്നാൽ അഭിനയിക്കാൻ വിളിച്ചപ്പോൾ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു.
സിനിമ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്നെ അറിയുന്നവരൊക്കെ പറയുന്നത് ചേച്ചി അഭിനയിക്കു ന്നില്ലല്ലോ എന്നാണ്. കാരണം സിനിമയിൽ കാണുന്ന അതേ രീതിയിലാണ് ഞാൻ ജീവിതത്തിലും സംസാരിക്കുന്നത്.
കലപില സംസാരിക്കുന്നതാണ് ശീലം. കെട്ട്യോളാണ് എന്റെ മാലാഖയിലെ അനു ചേച്ചിയെ പോലെയും ഓപ്പറേഷൻ ജാവയിലെ തഗ്ഗ് പറയുന്ന അമ്മയെ പോലെയും വാതോരാതെ സംസാരിച്ച് നാട്ടിൻ പുറത്ത് താമസിക്കുന്ന കോട്ടയകാരിയാണ് ഞാൻ.
മമ്മൂക്കയെയും ലാലേട്ടനെയും ഒന്ന് ദൂരെ നിന്ന് കാണണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. വലിയ താരങ്ങൾക്കൊപ്പം പ്രശസ്തരായ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. നല്ല ആളുകളെ പരിചയപ്പെടാനും സാധിച്ചു. എല്ലാവരുടെയും പ്രോത്സാഹനം ഉണ്ട്. ഇപ്പോൾ അന്നേച്ചി, ചേച്ചി, ചേച്ചി അമ്മ എന്നൊക്കെയാണ് സ്‌നേഹവും ബഹുമാനവും കരുതലും നിറഞ്ഞ വിളികൾ തനിക്ക് ലഭിക്കാറുള്ളത്.
ചങ്ങനാശ്ശേരി അടുത്ത് തൃക്കൊടിത്താനം പീടികപ്പടി എന്ന നാട്ടിൽ ഒന്നുമല്ലാതായി പോകേണ്ട എന്നെ ഇപ്പോൾ കുറെ ആളുകൾ അറിയുന്നതിൽ വലിയ സന്തോഷമുണ്ട് പ്രേക്ഷകർ എന്നെ വീട്ടിലെ അംഗത്തെ പോലെ സ്വീകരിച്ചതിന്റെ ധൈര്യവും ഉണ്ടെന്ന് നടി പറയുന്നു. അതേ സമയം സ്‌കൂളിൽ പഠിക്കുമ്‌ബോൾ സംസ്ഥാന ജൂനിയർ ഹാൻഡ്‌ബോൾ ടീമംഗമായിരുന്നു.
എന്നാൽ വീട്ടിലെ മൂത്ത പെൺകുട്ടി ആയതിനാൽ വിവാഹം നേരത്തെ കഴിഞ്ഞു തന്നെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 23 വർഷമായി. അന്നൊക്കെ പെൺകുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭർത്താവ് സിജോ ബിസിനസ് ചെയ്യുകയാണ്.
സ്‌പോർട്‌സ് ഉപേക്ഷിച്ചതിൽ എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു. അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട സമയം ഒക്കെ കഴിഞ്ഞു. ഞാൻ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ചത് പപ്പയെ ആയിരുന്നു പക്ഷേ അത് കാണാൻ മാത്രം ഇപ്പോൾ പപ്പ ഇല്ലെന്നും താരം പറയുന്നു.