ഇറങ്ങിയതേ ഓർമ്മയുള്ളൂ, എന്റെ കയ്യും കാലും വിറയ്ക്കുക ആയിരുന്നു അപ്പോൾ: വെളിപ്പെടുത്തലുമായി അഞ്ജു ജോസഫ്

848

ഒരു കാലത്തെ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. നിരവധി ഗായകരെ മലയാളത്തിന് സമ്മാനിച്ച ഈ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ഏവർക്കും ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അഞ്ചു ജോസഫ്.

ഇപ്പോൾ താരം ഒരു ഗായിക എന്നതിലുപരി അവതാരകയും അഭിനേത്രിയുമാണ്. എന്നാൽ ഇപ്പോൾ അർച്ചന അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഞ്ജു. സ്വന്തമായി കാർ എടുത്ത് പുറത്തിറങ്ങിയ ആദ്യ ദിവസം ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അഞ്ജു.

Advertisements

വണ്ടി ഓടിക്കാൻ അറിയാത്ത സമയത്ത് കുറേ അബദ്ധങ്ങൾ ഒക്കെ പറ്റിയിട്ടുണ്ട്. ഞാനൊരു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. അവിടുന്ന് സ്ഥിരമായി ഓട്ടോ വിളിച്ചാണ് കോളേജിലേക്ക് പോവുക. അങ്ങനെയിരിക്കെ കാർ മേടിച്ചു. ആദ്യമായി കാറെടുത്ത് കോളേജിലേക്ക് ഇറങ്ങുകയാണ്.

Also Read
പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്, മറ്റുള്ളവരോടുള്ള ദേഷ്യം നമ്മളോടാണ് തീർക്കുന്നത്, ഗായിക ജ്യോത്സനയെ കുറിച്ച് ഭർത്താവ്

ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് വണ്ടി ഇടതുവശത്തേക്ക് തിരിക്കുന്നു, അവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ നേരെ ഓടയിലേക്ക് മറിയുന്നു. വണ്ടി അൽപ്പം കൂടുതൽ ചേർന്നുലേപായതാണ് ഞാൻ ആകെ പേടിച്ചു. എന്നെ സ്ഥിരമായി കോളേജിൽ കൊണ്ടുപോയി കൊണ്ടിരിക്കുന്ന ചേട്ടന്റെ ഓട്ടോയാണ്.

ഞാൻ കാറിൽ നിന്നിറങ്ങി, എങ്ങനെയാണ് റെസ്‌പോണ്ട് ചെയ്യേണ്ടത് എന്നറിയില്ല. അപ്പൻ ചീത്തപറയും, എനിക്ക് പേടിയാവുന്നുമുണ്ട്. ഓട്ടോറിക്ഷ ചേട്ടന് മുന്നിൽ ചെന്ന് ഞാനൊരറ്റ കരച്ചിൽ. എനിക്ക് അറിയാതെ പറ്റിപ്പോയതാ, ഇനി ഞാൻ വണ്ടി ഓടിക്കില്ല.

സാരമില്ല, മോളെന്തിനാ കരയുന്നത് എന്നൊക്കെ ചോദിച്ച് ആ ചേട്ടൻ എന്നെ സമാധാനിപ്പിച്ചു. മറ്റു ഓട്ടോറിക്ഷക്കാരും കൂടി വണ്ടി ഓടയിൽ നിന്നെടുത്തു. വണ്ടിയ്ക്ക് ഒന്നും പറ്റിയില്ല. മോള് ടെൻഷൻ അടിക്കാതെ വണ്ടിയെടുത്ത് പൊയ്‌ക്കോ, വണ്ടി ഓടിക്കുമ്പോൾ ഇങ്ങനെ തട്ടും മുട്ടുമൊക്കെയുണ്ടാവും എന്നൊക്കെ എന്നെ സമാധാനിപ്പിച്ചുവിട്ടു.

എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു അപ്പോൾ അഞ്ജു പറയുന്നു. ആദ്യത്തെ ആ ആക്‌സിഡന്റ് തന്നെയാണ് പിന്നീട് അങ്ങോട്ട് വണ്ടിയോടിക്കാനുള്ള ആത്മവിശ്വാസം തനിക്ക് നൽകിയതെന്നും അഞ്ജു പറയുന്നു. ആ അപകടത്തിൽ എന്റെ വണ്ടിയുടെ ഒരു സൈഡ് പോയിരുന്നു.

Also Read
ഈ ചതിയിൽ ആരും വീഴല്ലേ, ധൈര്യമുണ്ടെങ്കിൽ അതും കൂടി ചെയ്യണം, തുറന്നടിച്ച് നടി ഗോപിക അനിൽ

അപ്പനോട് പറയാനായി ഞാൻ അപ്പനെ ഫോണിൽ വിളിച്ചു. നിനക്കെന്തേലും പറ്റിയോ ആരെയെങ്കിലുമാണോ നീ ഇ ടി ച്ച ത് അവർക്കെന്തേലും പറ്റിയോ അവരുടെ വണ്ടിയ്ക്ക് എന്തേലും പറ്റിയോ എന്നൊക്കെ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ നിന്റെ വണ്ടിയ്ക്ക് എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചു.

കാര്യമായി പറ്റിയിട്ടുണ്ട് എന്നായി ഞാൻ. വണ്ടിയാവുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും. അവർക്ക് കുഴപ്പമില്ലല്ലോ. സാരമില്ല, നീ വണ്ടിയെടുത്ത് പോരൂ എന്നായിരുന്നു അപ്പന്റെ പ്രതികരണം. അതൊരു ആത്മവിശ്വാസമായിരുന്നു. പിന്നീട് അങ്ങോട്ട് ഓടിക്കാനും ധൈര്യം തോന്നിയെന്നും അഞ്ജു ജോസഫ് പറയുന്നു.

Advertisement