സന്തോഷ വാർത്ത പങ്കുവെച്ച് കൂടെവിടെ സീരിയൽ താരം ബിബിൻ ജോസ്, ആശംസകളുമായി ആരാധകർ

665

മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബിബിൻ ജോസ്.
ഒരു നടൻ എന്നതിലുപരി ബിബിൻ ജോസ് ഒരു മോഡൽ കൂടിയാണ്. കട്ടപ്പനയിലെ റിത്വിക്ക് റോഷൻ അടക്കമുള്ള സിനിമകളിലും ബിബിൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ നടനാണ് ബിബിൻ ജോസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്‌നേഹം എന്ന മ്യൂസിക് ആൽബത്തിലൂടെയൂം താരം തിളങ്ങിയിരുന്നു. സീത എന്ന സീരിയലിൽ സ്വാസികയുടെ നായകനായി രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബിബിൻ മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്.

Advertisements

അതേ സമയം ഋഷി എന്ന പേര് കേട്ടാൽ തിരിച്ചറിയാത്ത മലയാളികൾ ഇപ്പോൾ ഉണ്ടാവില്ല. ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റില കൂടെവിടെ സീരിയലിലെ ഋഷി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയതാണ്.

ഈ കഥാപാത്രത്തെ അനശ്വരമാക്കുന്നത് ബിബിൻ ജോസാണ്. കോളേജ് അധ്യാപകനായ ഋഷിയുടെയും എഞ്ചിനീയറിങ് വിദ്യാർഥിയായി എത്തുന്ന സൂര്യയുടേയും കഥപറയുന്ന സീരിയലാണ്ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. ചെറുപ്പത്തിൽ അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടുപോയ ഋഷി അച്ഛന്റെ സഹോദരിക്കൊപ്പം ആണ് വളരുന്നത്.

Also Read
പഴയ കാമുകിയോടുള്ള വാശിക്ക് ബലി ആയവൾ ആണ് മായ, ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരിൽ ഒരാൾ, ഹൃദയ’ത്തിലെ റിയലിസ്റ്റിക്കായ മായയെ നമുക്ക് ചുറ്റും കാണാം: വൈറൽ കുറിപ്പ്

എന്നാൽ ദുഷ്ടയായ സഹോദരി അമ്മയെപ്പറ്റിയുള്ള മോശം കഥകൾ പറഞ്ഞു കൊടുത്താണ് ഋഷിയെ വളർത്തുന്നത്. വലുതാകും തോറും ഋഷി അമ്മയോടുള്ള ഋഷിയുടെ പകയും കൂടിക്കൂടി വന്നു.എന്നാൽ അമ്മ റോളിൽ എത്തുന്ന അതിഥി ടീച്ചറെ പതിയെപ്പതിയെ ഋഷി ഉൾക്കൊള്ളുന്നതും സ്‌നേഹിക്കാൻ തുടങ്ങുന്നതും കഥയിൽ വഴിത്തിരിവാകുന്നു.

വിദ്യാർഥിനിയായി എത്തുന്ന സൂര്യയോടും ആദ്യ സമയങ്ങളിൽ തോന്നിയ ദേഷ്യം പിന്നീട് പതിയെ പ്രണയത്തിന് വഴി മാറുന്നു. പ്രേക്ഷകരെ ആദ്യ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലൂടെ ആണ് കൂടെവിടെ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി അൻഷിത ആണ്.

ഋഷിയും സൂര്യയും തമ്മിലുള്ള കോംബോ തന്നെയാണ് കൂടെവിടെ സീരിയൽ പ്രേക്ഷകർ ഏറ്റെടുക്കുവാൻ പ്രധാനകാരണം. ബിബിന്റേയും അൻഷിതയുടേയും കെമിസ്ട്രിക്ക് വലിയ ആരാധകരാണ് ഇപ്പോൾ ഉള്ളത്. ഇരുവരേയും ചേർത്ത് ഋഷ്യ എന്നാണ് കുടുംബപ്രേക്ഷകർ വിളിക്കുന്നത് തന്നെ.

അതേ സമയം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന ബിബിൻ ഭാര്യക്കും കുടുംബത്തിനും ഒപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഋഷിയും സൂര്യയും തമ്മിൽ പ്രണയത്തിൽ ആയതോടെ റിഷ്യ എന്ന പേരിൽ ഒരുപാട് ഫാൻ പേജുകളും താരത്തിനുണ്ട്. വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടി അൻഷിതയുടെ പ്രണയദിന ആഘോഷത്തിൽ ബിബിനും പങ്കാളിയായിരുന്നു.

ആഷ്ലി എന്നാണ് ബിബിന്റെ ഭാര്യയുടെ പേര്. ഇപ്പോൾ താരത്തിന്റെ ഭാര്യ ന്യൂസ് ലാൻഡിൽ ആണ് ജോലി ചെയ്യുന്നത്. അവധി ആഘോഷിക്കാൻ ഇടയ്ക്കിടെ അവിടെ പോകാറുണ്ട് ബിബിൻ. കഴിഞ്ഞ ദിവസം ബിബിന്റെ പിറന്നാൾ ആയിരുന്നു. സഹതാരങ്ങൾക്കൊപ്പമാണ് ബിബിൻ തന്റെ പിറന്നാൾ ആഘോഷിച്ചത്. വിശിഷ്ടാതിഥിയായി നടി അനുശ്രീയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

Also Read
കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ട്, ഇവനൊക്കെ ഏത് നടനാണ്: നടൻ ലുക്കമാന്റെ വിവാഹ ഫോട്ടോകൾക്ക് താഴെ അധിക്ഷേപ കമന്റുകളുമായി ഒരു വിഭാഗം ആൾക്കാർ

കൊച്ചിയിലായിരുന്നു ബിബിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. മുൻപും അനുശ്രീക്കൊപ്പമുള്ള ചിത്രങ്ങൾ ബിബിൻ പങ്കുവെച്ചിരുന്നു. ‘നിങ്ങൾ അടുത്ത സുഹൃത്തുക്കളാണോ?’ തുടങ്ങി നിരവധി കമന്റുകളാണ് അനുശ്രീയെ കുറിച്ച് ചോദിച്ചുകൊണ്ട് ബിബിന്റെ സോഷ്യൽമീഡിയ പേജിൽ ഇപ്പോൾ നിറയുന്നത്.

കൂടെവിടെയിലെ ബിബിന്റെ നായികമാരായ അൻഷിതയും മാൻവിയും ചേർന്നാണ് പിറന്നാൾ ആഘോഷവും കേക്കും മറ്റും സംഘടിപ്പിച്ചത്. തന്റെ പിറന്നാൾ ആഘോഷം കെങ്കേമമാക്കിയ സഹതാരങ്ങൾക്കും പ്രിയപ്പെട്ടവർക്കും ബിബിൻ നന്ദി അറിയിച്ച് കുറിപ്പും സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിട്ടുണ്ട്.

Advertisement