ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെയും മുൻകാല നായകനടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദർശൻ. ഇപ്പോൾ സിനിമയിലേക്ക് നായികയായി എത്തിയിരിക്കുന്ന കല്യാണി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട യുവ നടിയാണ്.
ഹലോ എന്ന തെലുങ്ക് സിനിമയിലൂട അരങ്ങേറ്റം കുറിച്ച കല്യാണി വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇതിനോടകം തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതാ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ
തെലുങ്കിനും മലയാളത്തിനും പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള താരത്തിന്റെ അവസാനം ഇറങ്ങിയ മലയാള സിനിമകൾ ഹൃദയവും ബ്രോ ഡാഡിയുമാണ്. അതുപോലെ തന്നെ ബാലതാരമായി എത്തി ഇപ്പോൾ നായകനിരയിലേക്ക് ഉയർന്നിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ കൂടിയായ പ്രണവ് മോഹൻലാൽ.
കല്യാണിയും പ്രണവും രണ്ടു സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയിലും അതിനു പിന്നാലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലും ഇരുവരും ഒന്നിച്ചെത്തി.
അതേ സമയം കല്യാണിയും പ്രണവും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണെന്നുമുള്ള രീതിയിൽ നിരവധി ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരങ്ങളുടെ സിനിമയിലെ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലും കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
ഹൃദയം സിനിമയിലെ അണിയറ പ്രവർത്തകർ ഒത്തു ചേർന്ന് ഒരു ലൈവിൽ എത്തിയിരിക്കുന്നു. പ്രണവ് അതിൽ പങ്കെടുത്തിരുന്നില്ല. ആ ലൈവിൽ വെച്ചാണ് പ്രണവിന്റേയും തന്റേയും ബന്ധത്തെക്കുറിച്ച് കല്യാണി പറയുന്നത്. തന്റെ അഭിമുഖങ്ങളിൽ എല്ലാം എപ്പോഴും പ്രണവിനെ കുറിച്ചാണ് ചോദിക്കുന്നതെന്ന് താരം പറഞ്ഞു.
തന്റെ ആദ്യസിനിമ പ്രഖ്യാപിച്ചപ്പോഴുണ്ടായ അഭിമുഖത്തിൽ പോലും പ്രണവിനെ കുറിച്ചായിരുന്നു ചോദിച്ചത്. അവർക്ക് അതുമാത്രമാണ് അറിയേണ്ടതെന്നും അതുകൊണ്ട് തന്നെ തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാനുള്ളതാണെന്ന് തോന്നിയിട്ടുണ്ടെന്നും കല്യാണി വ്യക്തമാക്കുന്നു. തങ്ങൾ തമ്മിൽ വളരെ നല്ലൊരു സൗഹൃദം മാത്രമാണുള്ളതെന്നും കല്യാണി പറയുന്നു.
എല്ലാ വർഷവും ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ വ്യാജവാർത്തകൾ വരും. കല്യാണി പ്രതികരിക്കാറുണ്ടെങ്കിലും പ്രണവ് ഇത്തരത്തിലുള്ള വാർത്തകളോടൊന്നും പ്രതികരിക്കാറില്ല. അതേസമയം പ്രണവിനെ അച്ഛൻ മോഹൻലാൽ ഈ വാർത്തകളോട് ഒരിക്കൽ പ്രതികരിച്ചിരുന്നു. തന്നെയും പ്രിയനേയും പോലെ കല്യാണിയും പ്രണവും അടുത്ത സുഹൃത്തുക്കളാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
ഇരുവരും കളിക്കൂട്ടുകാരാണെന്നും ഇടയ്ക്ക് പരസ്പരം വിളിക്കുകയും സെൽഫി എടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അത് എങ്ങനെയാണ് പ്രണയമാകുന്നതെന്നും ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് എന്താണ് പറയേണ്ടതെന്നുമാണ് മോഹൻലാൽ ചോദിക്കുന്നത്.
Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ