ഒരിക്കലും ഞാൻ കല്ല്യാണം കഴിക്കില്ല, അതിന് വേണ്ടി എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല: നടി ഓവിയ പറഞ്ഞത് കേട്ടോ

774

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലനെ തമിഴർ ശ്രദ്ധിക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടർന്ന് ഓവിയ ബിഗ് ബോസ് ഹൗസിൽ ആ ത്മ ഹ ത്യാ ശ്രമം നടത്തിയതും വാർത്തയായിരുന്നു.

പിന്നീട് താൻ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാൻ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഞാൻ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാൻ എന്നിൽ തന്നെ പൂർണ്ണയാണെന്നാണ് എനിക്ക് തോന്നുന്നത്.

Advertisements

എനിക്ക് സിനിമയോട് പോലും സ്‌നേഹമില്ല. എല്ലാ വർഷവും എന്റെ രണ്ട് സിനിമകൾ വീതം റിലീസിന് എത്തും. ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയിൽ മുന്നിലെത്തണമെന്നും ഇല്ല. എനിക്ക് താത്പര്യമുണ്ടെങ്കിൽ ഞാൻ സിനിമ ചെയ്യും.

Also Read
മിനിസ്‌ക്രീനില്‍ നിന്നും ഇനി ജീവിതത്തിലേക്ക്, അര്‍ച്ചനയും മിഥുനും ഒന്നിക്കുന്നു, വൈറലായി ചിത്രങ്ങള്‍

ഒരു അഭിനേതാവ് എന്ന നിലയിൽ വളരെ നല്ല ഒരു സ്ഥലത്താണ് ഞാൻ ഇപ്പോൾ ഉള്ളത്. മുമ്പ് എനിക്ക് എന്നെ തന്നെ സ്‌ക്രീനിൽ നോക്കാൻ പറ്റില്ലായിരുന്നു. പക്ഷെ ഇപ്പോൾ എന്നിലെ നടിയെ സ്വയം കണ്ടെത്താൻ സംവിധായകർ എനിക്ക് അവസരം നൽകുന്നുണ്ട്.

അതിൽ സന്തോഷമുണ്ട് എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇനിയും ഒരുപാട് വളരാനുണ്ട്. എന്നിൽ എപ്പോഴും സ്ഥായിയായി നിൽക്കുന്നത് സന്തോഷം മാത്രമാണ്. ഞാൻ അന്നും സന്തോഷവതി ആയിരുന്നു, ഇപ്പോഴും സന്തോഷത്തിൽ ആണ്. 90എംഎൽ എന്ന സിനിമയ്ക്ക് ശേഷം എ റേറ്റഡ് ആയിട്ടുള്ള ചിത്രങ്ങളുമായി പലരും എന്നെ സമീപിച്ചിരുന്നു.

അവയൊന്നും കമ്മിറ്റ് ചെയ്തില്ല. എപ്പോഴും ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് ചെയ്തു കൊണ്ടിരിക്കാൻ എനിക്ക് താത്പര്യമില്ല. ഏതു വേഷം ചെയ്യാനുമുള്ള ധൈര്യം ഇപ്പോഴുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വേഷം മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. പിച്ചക്കാരി ആണെങ്കിലും പണക്കാരി ആണെങ്കിലും എനിക്ക് ചെയ്യാൻ കഴിയുംമെന്നും ഓവിയ വ്യക്തമാക്കിയിരുന്നു.

Also Read
ഭാമയുടെ വിവാഹ മോചന വാർത്ത, ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് അരുൺ രംഗത്ത്

Advertisement