എന്റെ നമ്പർ ചോദിക്കുന്നവർക്ക് ഞാൻ ആ നമ്പർ കൊടുക്കും, പിന്നെ സംഭവിക്കുന്നത് ഇങ്ങനെ: ലെന വെളിപ്പെടുത്തുന്നു

607

25 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ലെന. കാൽ നൂറ്റാണ്ട് പിന്നിടുന്ന തന്റെ അഭിനയ ജീവിതത്തിന് ഇടയിൽ നായികയായും സഹനടിയായും വില്ലത്തിയായും അമ്മയായും ഒക്കെ നിരവധി സിനിമകളിലൂടെ ലെന മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ക്ലാസ്സിക് ഡയറക്ടർ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയത് ലെന കൈയ്യടി നേടി. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

Advertisements

മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്‌സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലും ലെന അഭിനയിച്ചു. മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ലെനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

Also Read
മിനിസ്‌ക്രീനില്‍ നിന്നും ഇനി ജീവിതത്തിലേക്ക്, അര്‍ച്ചനയും മിഥുനും ഒന്നിക്കുന്നു, വൈറലായി ചിത്രങ്ങള്‍

സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോളിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. എന്റെ പേരിന്റെ അർത്ഥം അറിയാൻ വേണ്ടി ഞാൻ അത് ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ട്. ചെറുപ്പത്തിൽ കള്ളം പറഞ്ഞിട്ട് അമ്മ പൊക്കിയിട്ട് അടി കിട്ടിയിട്ടുണ്ട്.

കള്ളം ഇന്റർവ്യൂവിൽ പറയാറില്ല ഞാൻ. കാരണം അടുത്ത ഇന്റർവ്യൂ വരുമ്പോൾ ഞാൻ വീണ്ടും അത് ഓർത്തിരുന്ന് അതിന് അനുസരിച്ച് മറുപടി പറയേണ്ടി വരും. ഞാൻ കോപ്പിയടിച്ചിട്ടില്ല. ഞാൻ പഠിപ്പിസ്റ്റും റാങ്ക് ഹോൾഡറും ആണ്. മാത്രമല്ല എനിക്ക് കോപ്പിയടിക്കാൻ അതിന് അനുസരിച്ചുള്ള ആളില്ല.

എന്റെ നമ്പർ ചോദിക്കുന്നവർക്ക് അമ്മയുടെ നമ്പർ കൊടുക്കും. അമ്മ അവരെ ഡീൽ ചെയ്‌തോളും. ഞാൻ സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഞാൻ ചോദിച്ച് നിരവധി വാങ്ങിയിട്ടുണ്ട്. കുറച്ച് നാളുകളെ ആയുള്ളു കോസ്റ്റ്യൂം ചോദിച്ച് വാങ്ങാൻ തുടങ്ങിയിട്ട്.

എന്റെ സ്വഭാവത്തിലൊന്നും ഇപ്പോൾ മാറ്റാനില്ല. ഒരു സിനിമ ചെയ്തതിലും എനിക്ക് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായിട്ടില്ല. ജീവിതത്തിലും റി?ഗ്രറ്റ് ഉണ്ടായിട്ടില്ല. ഞാൻ ഒരു റെസലൂഷൻ എടുത്തിട്ട്. അത് കുറച്ച് കഴിയുമ്പോൾ എന്റെ യുട്യൂബ് ചാനൽ വഴി തന്നെ പറയും. മുടി കൊഴിഞ്ഞ് പോയപ്പോഴാണ് മുടി മുറിച്ചത്.

മോൺസ്റ്ററിലാണ് അവസാനം പോണി ടെയ്ൽ കെട്ടിയത്. അതിൽ തന്നെ വളരെ കുറച്ച് മാത്രമെ മുടിയുള്ളു. ഇനി ആദ്യം മുതൽ വളർത്തിയെടുക്കണം. പോസ്റ്റ് കൊവിഡ് ആളുകൾക്ക് മുടി കൊഴിയും. അതിന്റെ ഭാഗമാണ്. സംവിധാനം പ്ലാനുണ്ട്. പക്ഷെ ഇപ്പോൾ ചെയ്യില്ല. എന്നാലും ന്റളിയാ ഒക്കെ നന്നായി ചെയ്യാൻ പറ്റിയത് സിദ്ദിഖിക്കയുടെ ഒക്കെ സഹായത്തോടെയാണ്.

തെലുങ്കിൽ അഭിനയിക്കാൻ വേണ്ടി തെലുങ്ക് ഭാഷ ഓൺലൈനിൽ പഠിച്ചിരുന്നു. തെലുങ്ക് ഭാഷ ഗാഭീര്യമുള്ളതാണ്. എനിക്ക് വളരെ കുറച്ച് ക്ലോസ് ഫ്രണ്ട്‌സ് മാത്രമെയുള്ളൂ. നല്ലൊരു ലോങ് യാത്ര ചെയ്യണം. കുറെ നാളായി അങ്ങനൊരു യാത്ര പോയിട്ട്. ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയത് എന്റെ യാത്രകളുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ആണെന്നും നടി പറയുന്നു.

Also Read
ഒരിക്കലും ഞാൻ കല്ല്യാണം കഴിക്കില്ല, അതിന് വേണ്ടി എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല: നടി ഓവിയ പറഞ്ഞത് കേട്ടോ

Advertisement