നീണ്ട കുറിയിട്ട, വിളക്ക് കൊളുത്തി പൂജ ചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന നായകനും ഇടത്തോട്ട് മുണ്ട് ഉടുക്കുന്ന വില്ലനുമുള്ള മമ്മൂട്ടിയുടെ ധ്രുവത്തിൽ വർഗീയത കാണാത്തവർ മേപ്പടിയാനിൽ കാണുന്നു; വിവേക് ഗോപൻ

130

മലയാളത്തിലെ ശ്രദ്ദേയനായ യുവ നടൻ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമ കഴിഞ്ഞ ദിവസം ആയിരുന്നു പ്രദർശനത്തിന് എത്തിയത്. ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചിരുന്നു
എങ്കിലും ഈ ചിത്രത്തിന് എതിരെയും ചില പ്രചാരണങ്ങളം നടന്നിരുന്നു.

ചിത്രം വലത് ആശയങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു എതാണെന്നാണ് വിമർശനം. വർഗ്ഗീയതയുടെ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. ഇത്തരം വിമർശനങ്ങൾക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

Advertisements

വിഷ്ണു മോഹൻ ആണ് മേപ്പടിയാന്റെ സംവിധായകൻ. ചിത്രത്തിൽ സേവഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചത് അടക്കം ചൂണ്ടിക്കാണിച്ചും മറ്റുമാണ് ചിത്രത്തിനെതിരെ വിമർശനം ഉയരുന്നത്. സൈജു കുറുപ്പ്, അഞ്ജു കുര്യൻ, ഇന്ദ്രൻസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Also Read
ഷൂട്ടിങിന് ഇടെയാണ് അത് സംഭവിച്ചത്, സൂപ്പർ ഫോറിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി

ഇപ്പോഴിതാ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ വിവേക് ഗോപനും ചിത്രത്തിന് എതിരായ വിമർശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ധ്രുവത്തെ ഉദാഹരണമായി കാണിച്ചു കൊണ്ടാണ് വിവേക് ഗോപൻ മേപ്പടിയാനെ പ്രതിരോധിക്കുന്നത്.

ധ്രുവത്തിലെ നായകനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രമായിരുന്നു. വില്ലൻ ഹൈദരാലി മരക്കാർ ഇടത്തോട്ട് മുണ്ട് ഉടുക്കുന്നവരും നിസ്‌കരിക്കുന്നവരും ആയിരുന്നു. എന്നാൽ അന്ന് വർഗ്ഗീയത കണ്ടില്ലെന്നും ഇന്ന് കാണുകയാണെന്നും വർഗ്ഗീയത കൊടിക്കൊത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിലാണെന്നും വിവേക് ഗോപൻ പറയുന്നു.

വിവേക് ഗോപന്റെ കുറിപ്പ് ഇങ്ങനെ:

മേപ്പടിയാൻ എന്ന സിനിമയിൽ കൊളുത്തിയ വിളക്ക് വർഗീയ വിളക്കാണത്രേ?? അതിൽ ഉടുത്തിരിക്കുന്ന കറുപ്പ് വർഗീയ കറുപ്പാ ണെന്നും ഉപയോഗിച്ച ആംബുലൻസ് വർഗീയ ആംബുലൻസ് ആണെന്ന് അത് ഓടിച്ച റോഡ് വർഗീയ റോഡ് ആണെന്നും ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച ജയകൃഷ്ണൻ വർഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലൻ വേഷക്കാരൻ അഷ്റഫ് ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആൾ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയിൽ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ.

Also Read
വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്; നിറചിരിയോടെ കൈയ്യടിച്ചും നൃത്തം ചവിട്ടിയും ഭാവന : ഇൻസ്റ്റാഗ്രാമിൽ തരംഗമായി പുതിയ വീഡിയോ!

നിങ്ങൾ ധ്രുവം എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ(ഇത് മാത്രമല്ല നിരവധി സിനിമകൾ ഉദാഹരണങ്ങളായി ഉണ്ട്) അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങൾ ആയിരുന്നല്ലോ.

അതിലെ വില്ലനായ ഹൈദർ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയിൽ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വർഗീയത കാണാത്തവർ ഇന്ന് വർഗീയത കാണുന്നെങ്കിൽ വർഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്.

നിങ്ങളുടെ വർഗീയ കാർഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും. ഒന്ന് കണ്ണ് തുറന്നു നോക്കുക. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന gods own country യെ അപ്പാടെ അങ്ങ് വിഴുങ്ങാമെന്നു കരുതിയോ? നിങ്ങളുടെ ഈ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാര്യമ്പരത്തെയും ആസ്വാദന സംസ്‌ക്കാരത്തെയുമാണ്.

മേപ്പടിയാൻ പോലുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ… നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നൽകാം

NB:മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ ദഹനക്കേടിന് അത് പോരാ വെറുതെ കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്

Advertisement