നടി ദേവിക നമ്പ്യാർ വിവാഹിതയായി, വരൻ ഗായകൻ വിജയ് മാധവ്, നടി സുമംഗല ആയത് ഗുരുവായൂർ അമ്പലനടിയൽ വെച്ച്

230

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിരീയൽ നടിയും അവതാരകയും ആണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന സീരിയലിൽ ആണ് നടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ദേവിക നമ്പ്യാർ വിവാഹിത യായിരി ക്കുകയാണ്. ഗായകൻ വിജയ് മാധവ് ആണ് നടിയെ മംഗല്യം സൂത്രം അണിയിച്ചിരിക്കുന്നത്.

ഗുരുവായൂർ അമ്പലത്തിൽ വെച്ച് ലളിതമായിട്ടായിരുന്നു താരവിവാഹം നടന്നത്. ഗായകൻ വിജയ് മാധവും ദേവികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷം നടന്നിരുന്നു. ജനുവരിയിൽ വിവാഹം ഉണ്ടാവും എന്നും താരങ്ങൾ അന്ന് സൂചിപ്പിരുന്നു.

Advertisements

ഗുരുവായൂർ അമ്പലനടയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ദേവിക വിജയ് വിവാഹം നടന്നത്. സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവൂം ആഭരണങ്ങളുമണിഞ്ഞ് കേരള തനിമയിലായിരുന്നു ദേവിക. കസവ് മുണ്ടും മേൽമുണ്ടും ആയിരുന്നു വിജയിയുടെ വേഷം.

Also Read
എനിക്കുമുണ്ട് നിന്നെപ്പോലൊരു മോൾ, ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത്: കണ്ണീരോടെ മകളെക്കുറിച്ച് പറഞ്ഞ് ബിനു അടിമാലി

താലി കെട്ടിയതിനൊപ്പം തുളസിമാലയും അണിഞ്ഞ് നിൽക്കുന്ന താരങ്ങളുടെ ഫോട്ടോസാണ് ആദ്യം പുറത്ത് വന്നിരിക്കുന്നത്. ഇതോടെ വിവാഹത്തിന്റെ മംഗളങ്ങൾ നേർന്ന് പ്രിയപ്പെട്ടവരും എത്തിയിട്ടുണ്ട്. സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ദേവിക നമ്പ്യാർ. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ ഗായകനാണ് വിജയ് മാധവ്.

ഇരുവരും അകന്ന ബന്ധുക്കൾ ആണെങ്കിലും സീരിയലിലെ പാട്ടുമായി ബന്ധപ്പെട്ടാണ് ആദ്യം പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാരിലൂടെ അതൊരു ആലോചനയായി വന്നു. ഒടുവിൽ വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ എത്തിയതാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ദേവിക പറഞ്ഞിരുന്നു.

തങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് അന്ന് നടി പറഞ്ഞത്. അതിലുപരി വിജയ് ബന്ധു കൂടിയാണ്. എന്നാൽ എല്ലാത്തിലും ഉപരിയായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് വിവാഹത്തെ കുറിച്ച് ചോദിക്കുന്ന വരോട് നടി പറഞ്ഞിരുന്നത്. ഇരുവരും ഒന്നിച്ച് ഒരു യോഗ കമ്പനി തുടങ്ങിയിരുന്നു.

Also Read
ഇല്ലായ്മകളും വല്ലായ്മകളും സന്തോഷങ്ങളും ചെറുനോവുകളും പരസ്പരം പറഞ്ഞുതീർത്തും മനസിലാക്കിയും മുന്നോട്ട്: 27 വർഷത്തെ ദാമ്പത്യത്തെ കുറിച്ച് കണ്ണൻ സാഗർ

അതുമായി മുന്നോട്ട് പോകുമ്പോഴാണ് കല്യാണം കഴിച്ചൂടേ എന്ന ചിന്ത വന്നത്. അങ്ങനെ ആതീരുമാനത്തിൽ എത്തി. വിവാഹ നിശ്ചയം കഴിഞ്ഞും അഭിനയത്തിൽ സജീവമായിരുന്നു താരം. എവിടെ ആണെങ്കിലും താൻ സന്തോഷത്തോടെ ഇരിക്കണം എന്ന് മാത്രമേ വീട്ടുകാരുടെ ആഗ്രഹം. അതുകൊണ്ട് വിവാഹത്തിന് മറ്റ് എതിർപ്പുകൾ ഇല്ലായിരുന്നു എന്ന് കൂടി ദേവിക വ്യക്തമാക്കിയിരുന്നു.

നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാക്കുയിൽ സീരിയലിൽ മുന്നോട്ടും ദേവിക ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സീരിയലിലെ കഥാപാത്രമായ തുളസി ഇപ്പോൾ ഗർഭിണിയാണ്. അതുമായി ബന്ധപ്പെട്ടാണ് കഥ പോവുന്നത്. ആയതിനാൽ സീരിയലിൽ നിന്നും ദേവിക പിന്മാറരുത് എന്നാണ് പ്രേക്ഷകരുടെ അഭ്യർഥന.

Advertisement