ഭർത്താവിന്റെ വീട്ടിൽ പതിനഞ്ച് ദിവസമേ നിൽക്കു, ബാക്കി 15 ദിവസം എന്റെ വീട്ടിലും: വിവാഹത്തിന് സമ്മതിച്ചത് ഈ നിബന്ധനയിലൂടെ: നടി ഗൗരി കൃഷ്ണ

374

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരമാണ് നടി ഗൗരി കൃഷ്ണ. പൗർണമിതിങ്കൾ സീരിയലിലൂടെ ആണ് ഗൗരി കൃഷ്ണ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴതാ താരം വിവാഹിതയാവാൻ പോവുകയാണെന്ന വാർത്തകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് വിവാഹാലോചനകൾ ഒക്കെ നടക്കുന്നതായി ഗൗരി പറഞ്ഞിരുന്നു. ജാതകം കൂടി നോക്കിയാൽ കാര്യങ്ങൾ ഏകദേശം ഓക്കോ ആവുമെന്നായിരുന്നു അന്ന് ഗൗരി സൂചിപ്പിച്ചത്. എന്നാൽ ജനുവരി ഇരുപത്തിമൂന്നിന് ഗൗരിയുടെ വിവാഹനിശ്ചയം നടക്കും എന്ന പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Advertisements

നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് പരിപാടിയിൽ ഗൗരി കൃഷ്ണ പങ്കെടുത്തിരുന്നു. വിവാഹത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് പ്രതിശ്രുത വരനെ കുറിച്ചും വൈകാതെ വിവാഹം ഉണ്ടാവുമെന്നുമൊക്കെ നടി വെളിപ്പെടുത്തിയത്.

ഗൗരിയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ എന്തെങ്കിലും നടക്കുന്നുണ്ടോ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചത് കൊണ്ട് ലൊക്കേഷനിൽ നിന്നും സംവിധായകന്റെയോ നിർമാതാവിന്റെയോ ഒക്കെ പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു സ്വാസിക അഭിമുഖത്തിൽ ചോദിച്ചത്. ഉത്തരം പറയുന്നതിന് മുൻപ് ഈ വീഡിയോ എന്നാണ് ടെലികാസ്റ്റ് ചെയ്യുന്നതെന്നാണ് ഗൗരി ചോദിച്ചത്.

Also Read
എന്റെ ആ സിനിമ കണ്ട് ഞാൻ തന്നെ ഉറങ്ങി പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

ഇരുപത്തിമൂന്നിന് മുൻപോ ശേഷമോ എന്ന ചോദ്യത്തിന് മുൻപായിരിക്കുമെന്ന് സ്വാസിക മറുപടി പറഞ്ഞു. ഇരുപത്തിമൂന്നിന് മുൻപാണെങ്കിൽ ഞാൻ അത് വെളിപ്പെടുത്തുന്നില്ല. കാരണം അന്ന് എന്റെ വിവാഹ നിശ്ചയമാണെന്ന് ഗൗരി പറയുന്നു. അറേഞ്ച്ഡ് മ്യാരേജ് ആണോന്ന് ചോദിച്ചാൽ ആദ്യം ആലോചനയുമായി വന്നത് എന്റെ അടുത്ത് തന്നെയാണ്.

ആ സമയത്ത് ഞാൻ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്ന ആറ്റിറ്റിയൂഡിൽ പോയി കൊണ്ടിരിക്കുകയായിരുന്നു. പിന്നെ ആൾക്ക് എന്റെ ക്യാരക്ടർ നന്നായി മനസിലായിട്ടുണ്ട്.

ഞാൻ അങ്ങനെ ആശ്രയിച്ച് നിൽക്കുന്ന സ്വഭാവമല്ല. അത് എന്റെ പോരായ്മ ആണോന്ന് ചോദിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിരിക്കും. അത് ഞാൻ പറഞ്ഞിരുന്നു. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാൻ പറ്റില്ല. ഞങ്ങൾ വീട്ടിൽ രണ്ട് പെൺകുട്ടികളാണ്. അതുകൊണ്ട് എനിക്ക് അച്ഛനെയും അമ്മയെയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല.

ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ. വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നു എന്നാണ് ഗൗരി പറഞ്ഞത്. ഈ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ഞാൻ ആദ്യം പറഞ്ഞത് ഇതാണ്. എനിക്ക് ഇഷ്ടമുള്ള ഇടത്ത് നിൽക്കാം. അത് തന്റെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പതിനഞ്ച് ദിവസം ഇവിടെയും ബാക്കി പതിനഞ്ച് ദിവസം അവിടെയുമായി നിൽക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അല്ലാതെ എനിക്ക് പറ്റില്ല.

Also Read
കിരണിന് കുരുക്ക് മുറുകുന്നു: വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാമെന്ന് സഹോദരി ഭർത്താവിനോട് കിരൺ പറഞ്ഞ ഫോൺ സംഭാഷണം പുറത്ത്

അവരൊറ്റയ്ക്ക് നിൽക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ആ നിബന്ധന പുള്ളിക്കാരൻ സ്വീകരിച്ചു. സാധാരണ ആരും അത് സ്വീകരിക്കില്ല. പിന്നെ കരിയറിനെ കുറിച്ചാണ്. അത് ഉപേക്ഷിച്ച് എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റില്ല. ജോലിയാണെങ്കിലും വേണം. അതും സമ്മതിച്ചു. പിന്നെ എന്നെ കുറേ അറിയുന്ന ആളാണ്. നേരത്തെ പരിചയമുള്ളതും ഇൻഡസ്ട്രിയിൽ ഉള്ള ആളുമാണ്.

സീരിയലിലെ ടെക്നീഷനായി വർക്ക് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ ചോദിക്കാൻ പറഞ്ഞു. അങ്ങനെ അച്ഛനോട് സംസാരിച്ചു. ജാതകം നോക്കി, അതിലും വലിയ കുഴപ്പം ഒന്നുമില്ല. നാല് മാസം കൊണ്ടാണ് ഈ ബന്ധം വളർന്ന് വന്നതെന്നാണ് ഗൗരി വ്യക്തമാക്കുന്നത്.

Advertisement