എന്നും അത് എനിക്കൊരു വീക്ക്‌നെസ്സ് ആണ്, സംശയമുണ്ടെങ്കിൽ അപർണയോട് ചോദിച്ചോ: ജീവയുടെ പോസ്റ്റ് വൈറൽ

521

മിനിസ്‌ക്രീൻ അവതാരകരും മോഡലുകളുമായ ജീവയും അപർണ്ണയും മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സീ കേരള ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി ഇരുവരും ചേർന്ന് ആണ് അവതരിപ്പിക്കുന്നത്.

ഈ പരിപാടിയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരിൽ രണ്ടുപേർ ആണ് ഇവർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisements

സമൂഹമാധ്യമത്തിൽ ഏറ്റവും കൂടുതൽ ആക്ടീവ് ആയിട്ടുള്ള ദമ്പതിമാർ ആണ് ഇവർ. പലപ്പോഴും കട്ടക്ക് കട്ടക്ക് നിൽക്കുന്ന പിക്‌സ് ആണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്.

ഇവരുടെ ടെലിവിഷൻ വിശേഷങ്ങൾ ആണെങ്കിലും ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളും ആഘോഷങ്ങളും ആണെങ്കിലും, എല്ലാം മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ജീവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജീവയെ പുറകിൽ നിന്നും ഉമ്മവയ്ക്കുന്ന അപർണ്ണയെയും കാണാവുന്നതാണ്. ഉമ്മ എനിക്ക് എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു എന്നാണ് ചിത്രത്തിന് ജീവ നൽകിയ ക്യാപ്ഷൻ.

ഇതിനൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ജീവ കുറിച്ചിരുന്നു. അല്ലേ അപർണെ?എന്നായിരുന്നു ജീവ അവസാനം ചോദിച്ചത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഇരുവരുടെയും ജോഡി പൊരുത്തത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.

Advertisement