വിവാഹമാകുമ്പോൾ തീർച്ചയായും പ്രേക്ഷകരെ അറിയിക്കും: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ അഞ്ജലി ഗോപിക അനിൽ

695

മലയാള സിനിമയിയിലേക്ക് ബാലതാരമായി എത്തി ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് ഡോക്ടർ ഗോപിക അനിൽ. വിഎം വിനു ഒരുകകിയ ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയ ഗോപിക ഇന്ന് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലിയാണ്.

ചെറിയ സമയം കൊണ്ടാണ് ഗോപിക മിനിസ്‌ക്രീൻ ആരാധകരായ യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറിയത്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്‌ക്രീനിലൂടെ ആയിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗോപിക അനിൽ.

Advertisements

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സാന്ത്വനം പരമ്പരയെ കുറിച്ചും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും നടി മനസ് തുറക്കുന്നുണ്ട്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയാണ് ഗോപിക ബാലതാരമായി സിനിമയിൽ എത്തുന്നത്.

ഇപ്പോൾ ആയുർവേദ ഡോക്ടറാണ് ഗോപിക. കോഴിക്കോടാണ് സ്വദേശം. അച്ഛൻ അനിൽ കുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന അനിൽ. വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇപ്പോൾ അഭിനയത്തിൽ സജീവമായി നിൽക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. വിവാഹമാകുമ്പോൾ പ്രേക്ഷകരെ തീർച്ചയായും അറിയിക്കുമെന്നും നടി കൂട്ടിച്ചേർത്തു.

സഹോദരി കീർത്തനയ്ക്കാണ് സിനിമയിൽ ക്ഷണം ലഭിച്ചതെങ്കിലും അത് പിന്നീട് ഗോപികയിലേയ്ക്ക് എത്തുകയായിരുന്നു. സെറ്റിൽ എത്തിയപ്പോൾ അച്ഛനെ അല്ലാതെ മറ്റാരേയും അച്ഛാ എന്ന് വിളിക്കില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞതോടെയാണ് ആ അവസരം ഗോപികയിലേയ്ക്ക് എത്തുന്നത്.

പിന്നീടാണ് ബാലേട്ടനിൽ മോഹൻലാലിന്റെ മകളായി അഭിനയിക്കുന്നത്. അതിന് ശേഷം മയിലാട്ടം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗോപിക മിനിസ്‌ക്രീനിലൂടെ മടങ്ങി എത്തുന്നത്.കബനി എന്ന പരമ്പരയിലൂടെയായിരുന്നു മടങ്ങി വരവ്.

സഹോദരി കീർത്തനയ്ക്കായിരുന്നു കബനിയിലേയ്ക്ക് അവസരം ലഭിച്ചത്.ആ സമയത്ത് സീരിയലിന്റെ ടൈറ്റിൽ റോൾ ചെയ്യാൻ ആളെ കിട്ടിയിരുന്നില്ല. ഞങ്ങൾ രണ്ടു പേരും ഒന്നിച്ചുള്ള ചിത്രമായിരുന്നു അയച്ചു കൊടുത്തത്. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടാണ് കബനിയിലെ നായിക കഥാപാത്രം ചെയ്യുന്നത്.

അതിന് ശേഷമാണ് സാന്ത്വനത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യയാണ് പരമ്പരയുടെ ഓഡിഷനിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചത്. ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനം. ഇതിൽ അഭിനയിക്കുന്ന എല്ലാവരും ഒരു കടുംബം പോലെ തന്നെയാണ്. വളരെ നാച്ചുറലായിട്ടാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

അതിനാൽ തന്നെ വളരെ നാച്ചുറലായി അഭിനയിക്കാൻ സാധിക്കുന്നു ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് ഞങ്ങൾക്ക് നൽകുന്നത്. കൂടെ അഭിനയിക്കുന്നവർ നന്നായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നു എന്നും ഗോപിക അഭിമുഖത്തിൽ പറഞ്ഞു.

Advertisement