കുഞ്ഞു മറിയം കൂടെയുണ്ടെങ്കിൽ ഇതേക്കുറിച്ച് ഓർത്താണ് ടെൻഷനടിക്കുന്നത്: വൈറലായി ദുൽഖർ സൽമാന്റെ തുറന്നുപറച്ചിൽ

293

മലയാളത്തിന് പുറമേ തമിഴും തെലുങ്കുമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും തിളിങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ സ്വന്തം താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മുട്ടിയുടെ മകനും ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുമായ ദുൽഖർ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറിയത്.

നവാഗത സംവിധായകന് ഒപ്പമുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയെപ്പോലെ വിവാഹ ശേഷമായാണ് ദുൽഖർ സൽമാന്ഡ സിനിമയിലെത്തിയത്.വിദേശത്ത് ജോലി ചെയ്ത് വരുന്നതിന് ഇടയിലായിരുന്നു താരപുത്രൻ സിനിമയിലേക്കെത്തിയത്.

Advertisements

മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും സജീവമാണ് ദുൽഖർ സൽമാൻ. ഭാഷാഭേദമന്യേ മികച്ച പിന്തുണയും സ്വന്തമാക്കി മുന്നേറഉകയാണ് താരമിപ്പോൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഇതിനകം തന്നെ ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

താരപുത്രൻ ഇമേജിനും അപ്പുറത്ത് മകൻ സ്വന്തമായ മേൽവിലാസം നേടിയെടുക്കണം എന്നായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചത്. മകന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയായിരുന്നു മമ്മൂട്ടി നൽകിയത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിലും അദ്ദേഹം ഇടപെടാറുണ്ടായിരുന്നു.

മമ്മൂട്ടിയും ദുൽഖറും മാത്രമല്ല മകൾ മറിയം അമീറ സൽമാനും ഇതിനകം തന്നെ താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മകളുമായി യാത്ര ചെയ്യുമ്പോൾ തന്നെ അലട്ടുന്ന ആശങ്കകളെക്കുറിച്ച് പറഞ്ഞുള്ള ദുൽഖറിന്റെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ലൊക്കേഷനിൽ നിന്നും എത്രയും പെട്ടെന്ന് കുടുംബത്തിന് അരികിലേക്ക് എത്താനായാണ് താൻ ആഗ്രഹിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. ദുൽഖറിന്റെ ഭാര്യയും മകളുമൊക്കെ പ്രേക്ഷകർക്ക് പരിചിതരായി മാറിയവരാണ്. മകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചും താരമെത്താറുണ്ട്.

ആരാധകർ ഒരുപാട് സ്‌നേഹത്തോടെയാണ് നമുക്കരികിൽ വരുന്നത്. അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ പെരുമാറാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം എനിക്ക് ഭയമാണ്. അപ്പോൾ ഞാൻ ഒന്ന് ടെൻഷനാവും. ഏയർപോർട്ടിലൊക്കെ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

ഫാമിലി ഒപ്പമുള്ളപ്പോൾ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണെന്ന് താരം പറയുന്നു. മകൾ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെൻഷൻ വരും. സെലിബ്രിറ്റി എന്ന നിലയിൽ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററിൽ പോയുള്ള സിനിമ കാണലാണ്.

എന്നാലും ചെന്നൈയിലൊക്കെ സെക്കൻഡ് ഷോയ്ക്ക് ഒരു തൊപ്പിയൊക്കെ ചരിച്ചു വച്ച് പോയാൽ പെട്ടന്നൊന്നും ആളുകൾ തിരിച്ചറിയില്ലെന്നും ദുൽഖർ സൽമാൻ പറയുന്നു. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാതെ തന്നെ താരമായി മാറുന്നവരാണ് താരപുത്രികൾ. ദുൽഖറിന്റെ മകളായ കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർ വൈറലാക്കാറുണ്ട്.

മകളുടെ കരവിരുതിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ദുൽഖർ എത്താറുണ്ട്. മകൾ വന്നതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും താരപുത്രൻ തുറന്നുപറഞ്ഞിരുന്നു.

Advertisement