എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഉണ്ടാകണം: അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഭാമ

16

തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാമ. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുൺ ജഗദീശാണ് വരൻ. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ചിത്രങ്ങൾ പങ്കുവെച്ച് ഭാമ കുറിച്ചു.

Advertisements

കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് അടുത്തിയെ ഒരു അഭിമുഖത്തിൽ ഭാമ പറഞ്ഞിരുന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കോട്ടയത്ത് വെച്ചായിരിക്കും വിവാഹം.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ ഭാമ നായികയായി. 2016ൽ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാന ചിത്രം.

Advertisement