അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ആഗ്രഹം അതാണെങ്കിൽ നടത്തി കൊടുക്കും; കുഞ്ഞാറ്റയുടെ ജീവിതത്തിലെ സന്തോഷ വാർത്തയുമായി മനോജ് കെ ജയൻ

1070

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവ്വശി. തന്റെ എട്ടാമത്തെ വയസിലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തിയത്. 1978ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തിലേയ്ക്ക് എത്തിയത്. കൂടാതെ സഹോദരി കൽപ്പനയുടെയും ആദ്യ സിനിമ കൂടി തന്നെയായിരുന്നു ഇത്. നടി ഉർവ്വശിക്ക് മിന്ന് ചാർത്തിയത് മലയാളത്തിലെ മികച്ച നടൻ മനോജ് കെ ജയനായിരുന്നു.

Advertisements

ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡികൾ കൂടിയായിരുന്നു. സ്‌ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ച സന്തോഷം ആരാധകരിലും പ്രകടമായിരുന്നു. എന്നാൽ ഈ വിവാഹ ജീവിതം അധിക നാൾ നീണ്ടില്ല. ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം മകൾ കുഞ്ഞാറ്റയുടെ അവകാശത്തിന്റെ പേരിലുള്ള തർക്കത്തിനൊടുവിലാണ് താരങ്ങൾ രണ്ട് വഴിക്കായത്.

Also read; മൂന്നാം ഭാര്യ നസീം ബീനയാണ് അവസാന കാലത്ത് സത്താര്‍ക്കയെ പരിചരിച്ചത്; എന്നിട്ടും മയ്യിത്ത് പോലും കാണിച്ചില്ല; ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നുവെന്ന് കുറിപ്പ്!

തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റ എന്ന ഓമന പേരിൽ വിളിക്കുന്ന ഇരുവരുടെയും ഏകമകളുടെ പേര്. താരദമ്പതികൾ വേർപിരിഞ്ഞുവെങ്കിലും കുഞ്ഞാറ്റ രണ്ട് പേരുടെയും ജീവിതത്തിൽ ഒരുപോലെ നിറഞ്ഞുനിൽക്കുകയാണ്. കുഞ്ഞാറ്റ തന്റെ ഇൻസ്റ്റഗ്രാം ഐഡിയിലൂടെ പങ്കിടുന്ന വീഡിയോകൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്.

ഇപ്പോൾ മകൾ കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് നടൻ മനോജ് കെ ജയൻ. പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളുടെ മകളായത് കൊണ്ട് തന്നെ മകൾ കുഞ്ഞാറ്റയിലും ആ കലാവാസന ഉണ്ടെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് മനോജ് കെ ജയൻ ആദ്യമായി മനസ് തുറക്കുന്നത്.

കുഞ്ഞാറ്റയെ നിർബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കുമെന്ന് മനോജ് കെ ജയൻ പ്രതികരിക്കുന്നു. മകൾ എന്നോട് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാൽ, ഞാൻ ഒരിക്കലും അതിനോട് ഒരു നോ പറയില്ല, ആഗ്രഹങ്ങൾ തുറന്ന് പറയാനുള്ള ഒരു സ്‌പേസ് ഞങ്ങൾക്കിടയിൽ ഉണ്ടെന്നും താരം വെളിപ്പെടുത്തി.

Also read; ഞാനാണ് കയറിയിരുന്നതെങ്കിൽ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ? സംവിധായകനോട് ദേഷ്യത്തോടെ മമ്മൂട്ടി: കാരണം ഇതാണ്

ഒരു സുപ്രഭാതത്തിൽ വന്ന് അവൾക്ക് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാൽ തീർച്ചയായും അത് നടത്തികൊടുക്കുമെന്നും താരം പറയുന്നു. അല്ലാതെ ഇങ്ങനെ നിന്നാൽ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാനെന്നും എല്ലാം അവളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും അനുസരിച്ചാണെന്നും നടൻ കൂട്ടിച്ചേർത്തു.

Advertisement