ഇതെന്റെ രണ്ടാം വിവാഹം, അല്ല പിന്നെ എനിക്കും കെട്ടണ്ടേ; രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് അമൃത; എപ്പോഴാണ് കെട്ടെന്ന് പ്രശാന്തിന്റെ ചോദ്യവും

281

പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അമൃത വർണ്ണൻ. വില്ലത്തി വേഷങ്ങളിലൂടെയാണ് താരം പലപ്പോഴും ആരാധകർക്ക് മുൻപിലെത്താറുള്ളത്. വില്ലത്തിയായി എത്തിയാലും നടിയെ പ്രേക്ഷകർക്ക് പ്രിയമാണ്.

Advertisements

നീണ്ട ഇടതൂർന്ന മുടിയും, വട്ടമുഖവും, അഴകാർന്ന കണ്ണുകളും, അമൃതയുടെ രൂപവും, അഭിനയവും ആണ് നടിയെ പ്രേക്ഷക പ്രിയങ്കരിയാക്കിയതിന്റെ മറ്റൊരു കാരണവും. കഴിഞ്ഞ കുറെ നാളുകളായി അഭിനയ ലോകത്ത് നിന്ന് വിട്ടുമാറി നിന്ന നടി കാർത്തിക ദീപത്തിലൂടെയാണ് വീണ്ടും എത്തിയത്. പവിത്ര എന്ന നായിക പ്രാധാന്യം ഉള്ള കഥാപാത്രത്തെയാണ് അമൃത കാർത്തിക ദീപത്തിൽ അവതരിപ്പിക്കുന്നത്.

Also read; ഈ ലോകം തന്നെ എനിക്ക് എതിരെ ആയാലും, നീ ഇതുപോലെ ചിരിച്ചു തന്നെ ഇരിക്കും; പാപ്പുവിന് പിറന്നാള്‍ ഉമ്മകളുമായി അമൃതയും ഗോപി സുന്ദറും!

താരത്തിന്റെ മടങ്ങി വരവ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പതിവ് ലുക്കിൽ നിന്നും മാറിയാണ് താരം കാർത്തിക ദീപത്തിൽ എത്തുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം അഭിനയ ലോകത്തിലേയ്ക്ക് എത്തിയത്. നടിക്ക് മിന്നു ചാർത്തിയത് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ ആണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിലും വൈറലായിരുന്നു.

പിന്നാലെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും താരദമ്പതികൾ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പ്രശാന്തും ഇന്ന് മിനിസ്‌ക്രീൻ രംഗത്ത് സജീവമായി നിൽക്കുന്ന നടനാണ്. ഇരുവരും ഇപ്പോൾ വെവ്വേറെ പരമ്പരകളിലാണ് താരങ്ങൾ അഭിനയിക്കുന്നത്.

ഇപ്പോൾ നടി പങ്കുവെച്ച പുതിയ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹം എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് രണ്ടാം വിവാഹമല്ല, മറിച്ച് ഭർത്താവ് പ്രശാന്തിനോടുള്ള ഒരു ചെറിയ കുശുമ്പിന്റെ അടിസ്ഥാനത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണിത്.

Also read; മൂന്നാം ഭാര്യ നസീം ബീനയാണ് അവസാന കാലത്ത് സത്താര്‍ക്കയെ പരിചരിച്ചത്; എന്നിട്ടും മയ്യിത്ത് പോലും കാണിച്ചില്ല; ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നുവെന്ന് കുറിപ്പ്!

പ്രശാന്ത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയലിൽ താരം വിവാഹം കഴിക്കുന്നതിൽ കുശുമ്പ് കയറിയാണ് അമൃത താൻ വീണ്ടും കല്യാണം കഴിക്കാൻ പോവുകയാണെന്ന് അറിയിച്ച് അണിഞ്ഞൊരുങ്ങി അമൃത എത്തിയത്. എന്നാൽ എപ്പോഴാണ് കല്യാണം എന്ന് പ്രശാന്ത് അമൃതയോട് തമാശ രൂപേണ പറയുന്നുണ്ട്. ഇരുവരുടെയും വീഡിയോ വൈറലായി കഴിഞ്ഞു. നിരവധി പേർ ആശംസകളും നേരുന്നുണ്ട്.

Advertisement