വളരെ അധികം വർഷങ്ങളായി സീരിയലുകളിലും സിനിമകളിലുമായി തിളങ്ങി നിൽക്കുന്ന നടിയാണ് കാർത്തിക കണ്ണൻ. പതിമുന്നോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് നടി ആരാധകർക്ക് സുപരിചിതയായി മാറിയത്.
ഇപ്പോൾ മലയാളി മിനിസ്ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാർത്തിക കണ്ണൻ. ഭർത്താവും മകളും ഉൾപ്പെട്ട കൊച്ചു കുടുംബമാണ് കാർത്തികയുടേത്. ഛായാഗ്രഹകൻ ആയ കണ്ണൻ ആണ് കാർത്തികയുടെ ഭർത്താവ്. ഇപ്പോഴിതാ സീരിയൽ താരങ്ങൾക്ക് എതിരെയുള്ള ട്രോളുകൾക്ക് എതിരെ പൊട്ടിത്തെറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കാർത്തിക കണ്ണൻ.
നടിയുടെ വാക്കുകൾ ഇങ്ങനെ:
കാശ് ഉണ്ടാക്കാൻ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്. വല്ലവനും അഭിനയിച്ചത് ട്രോളി കാശ് ഉണ്ടാക്കുന്നത് ചീപ്പ് പരിപാടി അല്ലേ. വേറെ എന്തെല്ലാം ചെയ്യാം. ഒന്നുമില്ലെങ്കിലും തെണ്ടാൻ പോവാലോ. എനിക്കതിനോടൊന്നും താൽപര്യമില്ല.
ഇപ്പോൾ ഞാൻ പറയുന്നത് എടുത്ത് ട്രോളുമായിരിക്കും. അതൊന്നും നല്ല കാര്യമല്ല. നല്ല കാര്യങ്ങൾ നമുക്ക് ട്രോളാം. ചുമ്മാ ആവശ്യമില്ലാത്തതിനൊക്കെ ട്രോളുന്നത് ശരിയല്ല. യൂട്യൂബിൽ വരുന്ന ഇത്തരം അനാവശ്യ കാര്യങ്ങൾ കാണാറില്ല. മറ്റുള്ളവരെ കളിയാക്കുന്നത്.
അവരെത്ര വിഷമിക്കുന്നു എന്നത് ഇവർ ചിന്തിക്കുന്നില്ല. അവർ ചെയ്ത് കാശുണ്ടാക്കി പോവുന്നു. ഒരു തരത്തിൽ ട്രോളുകൾ നല്ലതാണ്. അനാവശ്യമായി കമന്റ് പറയുന്നവർക്ക് കൊട്ട് കൊടുക്കുകയൊക്കെ ചെയ്യാം. എന്നാൽ ചുമ്മാ നിരപരാധികളെ വെറുതെ ട്രോളുന്നത് വളരെ മോശമാണ്.
സീരിയലിലെ മേക്കപ്പിനെ പറ്റി പലരും ചോദിക്കാറുണ്ട്. അവർക്കിത് ഇനെക്കുറിച്ച് അറിയാത്തതിനാൽ ആണ് അങ്ങനെ പറയുന്നത്. വലിയ രീതിയിൽ മാലയൊക്കെ ഇട്ട് നിൽക്കുന്നത് ഓവറാണ്. പക്ഷെ എന്റെ വീട്ടിൽ ഞാൻ നിൽക്കുന്നത് കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല മുടിയൊക്കെ വലിച്ച് വാരിക്കെട്ടി ആഭരണങ്ങളൊന്നും ഇടാതെ. ജാംബവാന്റെ കാലത്തെ നൈറ്റി ആയിരിക്കും ഇട്ടിരിക്കുന്നത് എന്നും നടി പറയുന്നു.