മലയാളികളുടെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് നടി നവ്യാ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയ രംഗത്ത് ആരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അതിനിടെ നടി വിവാഹിതയാവുകയും കരിയറിൽ ബ്രേക്ക് എടുക്കുകയും ചെയ്തു.
ഇതിനിടെ ചില സിനിമകളിൽ നടി അഭിനയിച്ചു. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.
ഇഷ്ടത്തിന് പിന്നാലെ രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിൽ ആയിരുന്നു നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളകളുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു നവ്യ. തന്റ രണ്ടാമത്തെ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്‌സകാരം നേടിയ നവ്യ മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ്.
അതേ പോലെ മലയാള സിനിമയിൽ നടൻ നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകമാരൻ. മലയാളത്തിന് പുറമേ തമിഴിലും ബോളിവുഡിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം അറിയിക്കുന്ന നയൻ കൂടിയാണ് പൃഥ്വിരാജ്.
രഞ്ജിത്തിന്റെ നന്ദനം എന്ന ക്ലാസിക് സിനിമയിലൂടെ നായകനായി എത്തിയ പൃഥ്വിരാജ് പിന്നീട് മലയാള സിനിമയിലെ ശക്തനായ നായകനായി മാറുകയായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായ അദ്ദേഹം മലയാളത്തിന്റെ യുവസൂപ്പർതാരമായി മാറുകയായിരുന്നു.
നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിക്കുകയും ചെയ്ത പൃഥ്വിരാജ് സംവിധാന രംഗത്തും തിളങ്ങി നിൽക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ മലയാളത്തിലെ അടുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തിരുന്നു.
മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിയ ലൂസിഫറിന് പിന്നാലെ തന്റെ രണ്ടാമാത്തെ ചിത്രമായ ബ്രോഡാഡിയും മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വി ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് താരം ഇപ്പോൾ.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികളും നടക്കുകയാണ്. കടുവ, ജന ഗണ മന എന്നീ ചിത്രത്തിലാണ് നിലവിൽ നടൻ അഭിനയിച്ചി കൊണ്ടിരിയ്ക്കുന്നത്.
തങ്ങളുടെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് നവ്യാ നായരും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ച സിനിമ ആയിരുന്നു രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച സൂപ്പർഹിറ്റ് സിനിമയായ നന്ദനം. സിനിമ തിയറ്ററുകളിൽ മികച്ച വിജയം നേടി. പൃഥ്വിരാജും നവ്യ നായരും അഭിനയലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും നന്ദനത്തിലൂടെയാണ്.
Also Read
ലാലേട്ടനൊപ്പം കുഞ്ഞിക്കിളിയേ പാടിയ നടിയെ ഓർമ്മയില്ലേ, ഈ നടി ഇപ്പോൾ എവിടെ ആണെന്നറിയാമോ
2002 ലാണ് നന്ദനം റിലീസ് ചെയ്തത്. നന്ദനത്തിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സായിരുന്നു. വളരെ പക്വതയോടെയാണ് നന്ദനത്തിലെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിച്ചത്. നവ്യ നായരുടെ പ്രായമാകട്ടെ വെറും 17 വയസ്സും ആയിരുന്നു. കലോൽസവ വേദിയിൽ നിന്നും ആയിരുന്നു നവ്യാ നായർ അഭിനയരംഗത്തേക്ക് എത്തിയത്.
നന്ദനത്തിലെ ബാലാമാണി എന്ന കഥാപാത്രം നവ്യയുടെ ജൂവിതത്തിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതേ സമയം വർഷങ്ങൾക്കു ശേഷം നവ്യാ നായർ ഗുരുവായൂർ അമ്പലത്തിൽ എത്തിയതിന്റെ ഫോട്ടോകൾ അടുത്തിടെ വൈറലായി മാറിയിരുന്നു.