ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്ന മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണാ കീർത്തി സുരേഷ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ പ്രിയദർശന്റെ ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് നായികയായി കീർത്തി സുരേഷ് വെള്ളിത്തിരയിൽ എത്തിയത്.
നേരത്തെ ബാലതാരമായി കുബേരൻ, പൈലറ്റസ് തുടങ്ങി നിരവധി സിനിമകളിൽ കീർത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് കീർത്തി പഠമനവും മറ്റുമായി സിനിമയോട് അകലം പാലിച്ചു. കീർത്തിയുടെ ചേച്ചി രേവതി സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുമ്പോഴും കീർത്തി സിനിമയോട് അകലം പാലിച്ചു.
സംവിധായകൻ പ്രിയദർശന്റെ നിർബന്ധ പ്രകാരമാണ് സുരേഷ് കുമാർ തന്റെ ഇളയ മകളെ ഗീതാഞ്ജലി എന്ന സിനിമയിൽ അഭിനയിപ്പിച്ചത്. ചിത്രം പക്ഷെ വൻ പരാജയമായിരുന്നു. പിന്നീട് റിങ് മാസ്റ്റർ എന്ന ദിലീപ് ചിത്രത്തിൽ കീർത്തി നായികയായി. ശേഷമാണ് തമിഴ് സിനിമകളിലേക്ക് കീർത്തിക്ക് ക്ഷണം ലഭിച്ചത്. അന്യ ഭാഷകളിലെ ചിത്രങ്ങളിലൂടെയാണ് കീർത്തി സുരേഷ് ശ്രദ്ധേയയായത്.
അവിടെ ഒട്ടേറെ ഹിറ്റുകൾ കീർത്തി സുരേഷ് സ്വന്തമാക്കി. നടി സാവിത്രിടെയുടെ കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലൂടെയാണ് കീർത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. നാഗ് അശ്വിനാണ് മഹാനടി സംവിധാനം ചെയ്തത്. സാവിത്രിയായുള്ള കീർത്തിയുടെ പകർന്നാട്ടം സിനിമയിൽ തഴക്കവും വഴക്കവും വന്ന അഭിനേതാക്കളുടേതിന് തുല്യമായിരുന്നു.
ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ നായകൻ. തമിഴിൽ ദളപതി വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം തിളങ്ങി നിൽക്കുമ്പോണ് തെലുങ്കിൽ മഹാനടി ചെയ്തത്. ഏറ്റവും പുതിയതായി റിലീസ് ചെയ്ത കീർത്തി സുരേഷ് സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിൽ ആർച്ചയെന്ന തമ്പുരാട്ടിയുടെ വേഷമാണ് കീർത്തി ചെയ്തത്. സിനിമയിലെ കീർത്തി അഭിനയിച്ച ഗാനങ്ങൾ വൈറലായിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തെ കുറിച്ച് പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീർത്തി എന്നാണ് പ്രിയദർശൻ പറയുന്നത്.
ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീർത്തി എന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലർക്കും അത് അറിയില്ല അവളുടെ ഉള്ളിൽ സംഗീതം ഉണ്ട്. അതുകൊണ്ടാണ്
അവൾ ആർച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്.
Also Read
മലരും സെലിനും വീണ്ടും ഒന്നിയ്ക്കുന്നു; സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ തിളങ്ങി നടിമാർ : ചിത്രങ്ങൾ വൈറൽ
ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീർത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാൾ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അവൾ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങൾ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്.
പക്ഷെ അവൾക്ക് അത് സാധിച്ചു. ഞാൻ അതുകണ്ട് അത്ഭുതപ്പെട്ടു എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. മരക്കാറിലെ നീയെ എൻ തായേ എന്ന ഗാനം ചിട്ടപ്പെടുത്തിയത് റോണി റാഫേലാണ്. വരികൾ എഴുതിയത് ബികെ ഹരി നാരായണൻ. ഹരിശങ്കർ, രേഷ്മ രാഘവേന്ദ്ര എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തിയ ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയ ഒന്നാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും മരക്കാർ: അറബിക്കടലിന്റെ സിംഹം സ്വന്തമാക്കിയിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയതത്. പിന്നാലെ കവിഞ്ഞ ദിവസം സിനിമ ഒടിടിയിലും റിലീസ് ചെയ്തിരുന്നു.
പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ്, അശോക് സെൽവൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.