മലയാള സിനിമയിൽ അഭിനേത്രിയായി ഇപ്പോൾ സജീവമല്ലെങ്കിലും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് സുജ കാർത്തിക. ഇൻസ്റ്റഗ്രാമിൽ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നുണ്ട്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയിൽ അഭിനയിക്കുന്നി ല്ലെങ്കിലും പുതിയ ചിത്രങ്ങളെല്ലാം കാണാറുണ്ടെന്ന് താരം പറയുന്നു. വെബ് സീരീസുകളും കാണാറുണ്ട്.
സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ദിലീപ്, ജയസൂര്യ, കാവ്യ മാധവൻ, കലാഭവൻ മണി, ജയറാം, സലീം കുമാർ ഇവരോടൊപ്പമുള്ള അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു.
സീരിയൽ കണ്ടാണ് രാജസേനൻ സാർ എന്നെ തിരഞ്ഞെടുത്തത്. കണ്ണ് വെച്ചാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം പറയാറുണ്ട്. ജയറാമിനൊപ്പം 3 സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വല്യേട്ടനെപ്പോലെയാണ്. പ്രഭു സാറിനൊപ്പം ഞങ്ങൾ വിദേശത്ത് ഷോ ചെയ്തിരുന്നു. ആ സമയത്ത് കണ്ണനേയും ചക്കിയേയുമൊക്കെ ഞാനായിരുന്നു നോക്കിയത്.
ഇപ്പോഴും എനിക്കത് ഒർമ്മയുണ്ട്. ഇപ്പോൾ കണ്ടാലും ഹേയ് ഹീറോയിൻ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ. അത് സമയം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ചും സുജ കാർത്തിക പറഞ്ഞിരുന്നു.
കാവ്യ മാധവൻ എന്റെ അടുത്ത കൂട്ടുകാരിയാണ്. പ്രതിസന്ധി ഘട്ടം വന്നപ്പോൾ അവളെ സപ്പോർട്ട് ചെയ്തിരുന്നു. ദിലീപേട്ടൻ എന്റെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ആയിരുന്നു സുജ കാർത്തിക പറഞ്ഞത്. ഇവരുടെ ജീവിതത്തിലെ വിശേഷങ്ങളിലും ആഘോഷങ്ങളിലുമെല്ലാം സുജ കാർത്തികയും പങ്കെടുത്തിരുന്നു.
കലാഭവൻ മണിയ്‌ക്കൊപ്പം കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അനിയത്തിക്കുട്ടി എന്നല്ലാതെ വേറൊന്നും വിളിച്ചിട്ടില്ല. നല്ല കെയറിങ്ങാണ്. സലീമേട്ടൻ ഇപ്പോൾ കാണുമ്പോഴും കളിയാക്കി കൊല്ലും. സുരാജേട്ടനും സലീമേട്ടനും വേറെ ലെവലാണ്. കോമഡി പരിപാടിയിലൊക്കെ അവർക്കൊപ്പം വേഷമിട്ടിരുന്നു താനെന്നും സുജ കാർത്തിക പറയുന്നു.
ജയസൂര്യമായി അന്നേ നല്ല കൂട്ടായിരുന്നു. ടെലിവിഷനിൽ നിന്നും സിനിമയിലേക്കെത്തിയവരാണ് ഞങ്ങളൊക്കെ. ഇടയ്ക്ക് കണ്ണൂർ എയർപോർട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. എടിയേ എന്ന് വിളിച്ചൊരു വരവായിരുന്നു. ലോക് ഡൗൺ സമയത്ത് അദ്ദേഹം വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. ഒരുപാട് സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്.