പഴയ ഓർമ്മകൾ, മനസ്സറിയാതെയിൽ അരുണയ്ക്കൊപ്പമുള്ള വിവാഹ ചിത്രവുമായി ആകാശ്: വൈറൽ പോസ്റ്റ്

339

സീരിയൽ ആരാധകരായ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സിദ്ധാർഥ് വേണുഗോപാൽ. അധികം സീരിയലുകളിൽ വേഷമിട്ടിട്ടില്ലെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക പ്രിയങ്കരനായി മാറാൻ സിദ്ധാർഥിന് സാധിച്ചു. സിദ്ധു എന്നാണ് അതുകൊണ്ടുതന്നെ പ്രേക്ഷകർ പ്രിയതാരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്.

കീർത്തിയുടെ സിദ്ദു, അരുൺ ഷേണായി തുടങ്ങിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി മാറിയ സിദ്ധു വീട്ടമ്മമാരുടെയും പ്രിയതാരമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ സിദ്ധാർഥിന്റെ ചില സീരിയൽ ഓർമ്മകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Advertisements

പഴയ ഓർമ്മകൾ മനസ്സറിയാതെയിൽ ആകാശിന്റെയും അരുണയുടെയും വിവാഹം. സൂര്യ ടിവിയിൽ. പ്രിയ കൂട്ടുകാരെ നിങ്ങൾ ഇത് വരെ തന്ന എല്ലാ സ്‌നേഹത്തിനും പിന്തുണക്കും, ഒരുപാട് നന്ദി’ എന്നുപറഞ്ഞുകൊണ്ടാണ് സിദ്ധു ഓർമ്മകൾ പങ്കിടുന്നത്.

ടെലിവിഷൻ അവതാരകനായി കടന്നു വന്ന സിദ്ധാർഥ് അഭിനയ മോഹംകൊണ്ട് സീരിയലുകളിലേക്ക് എത്തുകയായിരുന്നു. പഠനസമയത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന സിദ്ധാർഥ് പ്രഫഷണൽ നാടകങ്ങളിൽ സജീവമായിരുന്നു.

സിനിമ നിർമ്മാതാവും നടനുമായ അരുൺ ഘോഷാണ് സിദ്ധാർത്ഥിനെ മിനി സ്‌ക്രീനിലേക്ക് എത്തിക്കുന്നത്.
കസ്തൂരിമാൻ എന്ന സീരിയലാണ് സിദ്ധാർഥിന് പ്രശസ്തി നൽകിയത്. ഭാഗ്യജാതകത്തിൽ ആണ് സിദ്ധാർഥ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോൾ സിനിമകളിലേക്കും ചേക്കേറിയിരിക്കുകയാണ് താരം.

തൃശൂർ സ്വദേശിയാണ് സിദ്ധാർഥ്. വീട്ടിൽ അമ്മയും സഹോദരനുമാണുള്ളത്. സന്തുഷ്ട കുടുംബം. അച്ഛൻ മരിച്ചു. ഇപ്പോൾ ഷൂട്ടിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്താണ് താമസം. ഷൂട്ടിംഗ് ഇടവേളകളിൽ പതിവായി വീട്ടിലേക്കും മടങ്ങാറുണ്ട് താരം.

പ്രേക്ഷകർ നൽകുന്ന സ്‌നേഹവും പിന്തുണയുമാണ് കരുത്താകുന്നതെന്നും മുന്നോട്ടു പോകാൻ അതാണ് പ്രചോദനമെന്നും സിദ്ധാർഥ് മുൻപും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സിനിമകളിലും തിളങ്ങാൻ ഒരുങ്ങുന്ന താരം മിനിസ്‌ക്രീനിൽ അഭിനയിക്കുമ്പോളും ബിഗ് സ്‌ക്രീൻ മോഹൻ പങ്കുവെച്ചിരുന്നു.

പ്രേക്ഷകർ സ്വന്തം കയ്യിലെ പണം മുടക്കി വന്നു കാണുന്ന സിനിമയുടെ ഭാഗമാകുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് എന്ന് സിദ്ധാർഥ് പറയുന്നു. അതേസമയം, പ്രേക്ഷകരുടെ മിനിസ്‌ക്രീൻ ഹീറോ ഇപ്പോഴും സിംഗിളാണ്. വിവാഹം ഉടനെയില്ലെന്നും കരിയറിൽ ഒരു നിലയുറപ്പിച്ചതിനു ശേഷമേ ഉണ്ടാകു എന്നും നടൻ വ്യക്തക്കിയിരുന്നു.

എന്തായാലും ഞാൻ പ്രണയിച്ചായിരിക്കും വിവാഹം കഴിക്കുക എന്ന് ഉറപ്പ്. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പാർട്ടികളിലോ കല്യാണങ്ങളിലോ വഴിയോരത്തോ വച്ച് ഞാൻ എന്റെ പ്രണയിനിയെ കണ്ടു മുട്ടിയേക്കാം എന്നാണ് സിദ്ധാർഥിന്റെ വാക്കുകൾ.

Advertisement