മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി ദുർഗ കൃഷ്ണ. ചിത്രത്തിൽ ജാനകി എന്ന നാടൻ കഥാപാത്രമായാണ് നടി അഭിനയിച്ചത്.
അതിനു ശേഷം ദുർഗയെ തേടി നിരവധി അവസരങ്ങളാണ് സിനിമയിൽ നിന്നും എത്തിയത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിൽ ദുർഗ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തു. നായികയായും സഹനടിയായുമൊക്കെയാണ് ദുർഗ കൃഷ്ണ മലയാളത്തിൽ സജീവമായത്.
സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ഹോട്ട് ലുക്കിലുളള താരത്തിന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും പിതിയതായി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം റാമിലും ദുർഗ അഭിനയിച്ചിരുന്നു. റമിന്റെ ഷൂട്ടിങ് വേളകളിൽ ലാലേട്ടനോടൊപ്പമുള്ള താരത്തിനെ നിരവധി ചിത്രങ്ങൾ വൈറലായിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്.
കൂടാതെ വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് കുക്കു തുടങ്ങിയവയും നടിയുടെ പുതിയ ചിത്രങ്ങളാണ്. ഒരു നടി എന്നതിലുപരി ദുർഗ മികച്ച ഒരു ക്ലാസിക്കൽ ഡാൻസറും കൂടിയാണ്, നിരവധി വേദികളിൽ താരം പരിപാടികൾ അവതരിപ്പിച്ചുണ്ട്.
അതേസമയം ലോക്ഡൗൺ സമയത്ത് ദുർഗ പങ്കുവെച്ചിരുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ ആളെ വാരിപ്പുണരുന്ന ചിത്രമായിരുന്നു ദുർഗ കൃഷ്ണ അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇപ്പോഴിതാ അത് തന്റെ കാമുകനാണെന്ന് തുറന്നുപറയുകയാണ് നടി. ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ പ്രണയത്തെ കുറിച്ചുളള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. അർജുൻ രവീന്ദ്രൻ എന്നാണ് ദുർഗയുടെ കാമുകന്റെ പേര്.
കഴിഞ്ഞ നാല് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന് ദുർഗ പറയുന്നു. ഏതായാലും ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുയാണ്, ആരാധകരുടെ നിരവധി ചോദ്യങ്ങൾക്കാണ് ഇപ്പോൾ ഒരു വ്യക്തമായ മറുപടി ലഭിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.
ദുർഗയെ പോലെ തന്നെ സിനിമാ മേഖലയുമായി ബന്ധമുളള വ്യക്തിയാണ് അർജുനും. മുൻപ് ദുർഗ പങ്കുവെച്ചിരുന്ന ചിത്രങ്ങളിലെല്ലാം അർജുനെയും ടാഗ് ചെയ്തിരുന്നു നടി. നിർമ്മാതാവ്, സംരംഭകൻ, വാഹനപ്രേമി, യാത്രികൻ, ക്രിക്കറ്റ് സ്നേഹി എന്നിങ്ങനെയാണ് അർജുൻ രവീന്ദ്രന്റെ ഇൻസ്റ്റഗ്രാം ബയോ.