ഇനി ഇത് തിരികെ കിട്ടുമെന്ന് വിചാരിക്കണ്ട: ഭർത്താവിന്റെ ഷർട്ടും ഷോർട്‌സും ധരിച്ച് കുടുംബവിളക്കിലെ അനന്യ

874

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയ കുടുംബവിളക്ക് നിർണായക മുഹൂർത്തങ്ങളുമായി മുന്നേറുകയാണ് ഇപ്പോൾ.

സിദ്ധാർഥും സുമിത്രയും വേർപിരിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്ര എന്ന വീട്ടമ്മ വളരെ വേഗത്തിലാണ് ജനഹൃദയങ്ങളിൽ ചേക്കേറിയത്. സുമിത്രയ്‌ക്കെതിരെ സ്വന്തം മക്കൾ പോലും നിൽകുമ്പോൾ മരുമകൾ അനന്യയാണ് ഏക ആശ്വാസം. തുടക്കത്തിൽ അനന്യ മറ്റുള്ള കഥാപാത്രങ്ങൾ പോലെ സുമിത്രയെ പുച്ഛിച്ച് വെറുപ്പ് നേടിയെങ്കിലും പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവം മാറിയതോടെ പ്രേക്ഷക പ്രിയങ്കരിയായി.

Advertisements

അനന്യയായി വേഷമിടുന്ന ആതിര മാധവിന് ഇപ്പോൾ ആരാധകർ ഏറെയാണ്. ഇങ്ങനെയൊരു മരുമകളെ കൊതിക്കാത്ത അമ്മായിയമ്മമാരും ചുരുക്കമാണ്. എന്തായാലും ആതിരയുടെ എല്ലാ വിശേഷങ്ങളും സീരിയൽ പ്രേക്ഷകർ ഏറ്റെടുക്കുക്കാറുണ്ട്.

മിനി സ്‌ക്രീനിൽ പുതുമുഖമല്ല ആതിര. അവതാരകയായും, അഭിനേത്രിയായും പ്രേക്ഷകർക്ക് പരിചിതയായ ആതിര, എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയാക്കിയത്. കുടുംബവിളക്കിൽ തുടക്കത്തിൽ വില്ലത്തിയായി എത്തിയ താരം ഇപ്പോൾ വില്ലത്തിയിൽ നിന്നും വീട്ടമ്മമാരുടെ മനം കവർന്ന ഒരു മരുമകൾ ആയിട്ടാണ് ശ്രദ്ധനേടുന്നത്.

അടുത്തിടെയാണ് ആതിര മാധവ് വിവാഹിതയായത്. നീണ്ട പ്രണയത്തിനു ഒടുവിൽ നവംബറിലാണ് നടി വിവാഹിതയായത്. വൺ പ്ലസ് കമ്പനി ജീവനക്കാരനായ രാജീവാണ് ആതിരയുടെ ഭർത്താവ്. വിവാഹവിശേഷങ്ങളാണ് ഇപ്പോൾ ആതിര സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്നതിൽ അധികവും. ഭർത്താവിനൊപ്പമുള്ള നിമിഷങ്ങൾ ആതിര പങ്കുവെച്ചിരുന്നു. വിവാഹശേഷമുള്ള ആദ്യ ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിടാറുള്ള ആതിര ഭർത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെക്കുറിച്ചും പങ്കുവെച്ചിരുന്നു.

ഹണിമൂൺ യാത്രയിലെ മനോഹര ചിത്രങ്ങളും കുസൃതി നിറഞ്ഞ നിമിഷങ്ങളുമെല്ലാം ആതിര പങ്കുവയ്ക്കുന്നുണ്ട്.ഇപ്പോഴിതാ, ഹണി മൂൺ ആഘോഷ ദിനങ്ങൾക്കിടയിൽ ഭർത്താവിന്റെ ഷർട്ടും ധരിച്ച് നിൽക്കുന്ന ആതിരയുടെ ചിത്രമാണ് ശ്രദ്ധനേടുന്നത്.

ഈ വർഷങ്ങളിലത്രയും എന്നിലെ മികച്ച സ്ത്രീയെ പുറത്തുകൊണ്ടുവരാൻ നിങ്ങൾ സഹായിച്ചു.നമുക്ക് ഒന്നിച്ച് അതിശയകരമായ ഒരു ജീവിതം നയിക്കാം എന്തായാലും ഈ ഷർട്ട് നിങ്ങൾക്ക് തിരികെ കിട്ടാൻ പോകുന്നില്ല എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആതിര കുറിക്കുന്നത്.

ഭർത്താവിന്റെ ഷർട്ടും ഷോർട്‌സും അണിഞ്ഞു നിൽക്കുന്ന ആതിരയുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പൂർത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് സ്വിമിംഗ് പൂളിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു.

കൊറോണ പ്രതിസന്ധികൾ കാരണം കേരളത്തിൽ നിന്നുള്ള യാത്രകൾക്കാണ് ആതിരയും ഭർത്താവ് രാജീവും മുൻഗണന നൽകിയിരിക്കുന്നത്. അതേസമയം, രാജാക്കാട് യാത്രയ്ക്കിടെ കുടുംബ വിളക്കിലെ സഹ താരത്തെ കാണാൻ പോയ ചിത്രവും ആതിര പങ്കുവെച്ചിരുന്നു. കുടുംബ വിളക്ക് സീരിയലിൽ സഹോദരനായി അഭിനയിക്കുന്ന നടൻ നുബിനെ കണ്ട ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

Advertisement