ഈ മൂന്നു ചിത്രങ്ങളിലും കാണുന്നത് ഒരാൾ തന്നെയാണ്, ജംഷീർ അഞ്ജലി ആയ കഥ; വീഡിയോ പങ്കുവച്ച് നടി അഞ്ജലി അമീർ

107

ജംഷീര്‍ എന്ന ചെറുപ്പക്കാരനില്‍ നിന്ന് അജ്ഞലിയായി മാറിയത് വരെയുള്ള കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ച്‌ നടി അഞ്ജലി അമീറിന്റെ വീഡ‌ിയോ. ഇപ്പോഴിതാ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ ഒരു ഫോട്ടോയില്‍ പകര്‍ത്തിയിരിക്കുകയാണ് താരം. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്.

ജംഷീറില്‍ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും അഞ്ജലി കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയം തന്നെ താന്‍ പെണ്ണാണ് എന്ന് അറിയാമായിരുന്നതായും, ഏഴാം ക്ലാസില്‍ പഠിക്കുന്നതു വരെ പെണ്‍കുട്ടികളുടെ ടോയ്‌ലെറ്റ് ആയിരുന്നു താന്‍ ഉപയോഗിച്ചിരുന്നതെന്നും അഞ്ജലി വ്യക്തമാക്കി.

Advertisements

കോഴിക്കോട് താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് അഞ്ജലി ജനിച്ചത്. ഉമ്മ ചെറുപ്പത്തിലെ മരിച്ച അഞ്ജലി പത്താം ക്ലാസ്സ് പാസായതോടെയാണ് തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിയുന്നത്. കുടുംബാംഗങ്ങള്‍ക്കൊക്കെ എന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അപമാനങ്ങള്‍ സഹിക്കാന്‍ കഴിയാതെ പതിനെട്ടാം വയസില്‍ നാടുവിട്ടതാണ് ഞാന്‍. കോയമ്ബത്തൂരിലെയും ബാംഗ്ലൂരിലെയും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ക്കൊപ്പമാണ് ഞാന്‍ പിന്നീട് കുറേകാലം ജീവിച്ചത്,” ഒരു അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ അഞ്ജലി തുറന്നു പറഞ്ഞതിങ്ങനെ.

അഞ്ജലിയുടെ ജീവിതം അഭ്രപാളികളിലും ആവിഷ്കരിക്കപ്പെടുകയാണ്. അഞ്ജലി കടന്നുവന്ന ജീവിതം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തായ ഡെനി ജോര്‍ജ്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വികെ അജിത്കുമാര്‍ ആണ്.

Advertisement