പുരുഷ അഭിനേതാക്കൾ ആണ് എന്നോട് അങ്ങനെ ചെയ്തിട്ടുള്ളത്, സ്ത്രീകൾ അത്തരക്കാരല്ലെന്ന് നിങ്ങൾ മനസിലാക്കണം: തുറന്നടിച്ച് നിത്യാ മേനോൻ

344

വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകർക്കും തെന്നിന്ത്യൻ സിനിമാ ആരാധകർക്കും ഏറെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളായി മാറിയ നടിയാണ് തെന്നിന്ത്യൻ താരസുന്ദരി നടി നിത്യാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ തന്നെ നടി സ്വന്തമാക്കിയിട്ടുണ്ട്.

1988ലാണ് നിത്യാ മേനോൻ ബാലതാരമായി സിനിമയിലേക്ക് എത്തുന്നത്. ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7 ഓ ക്ലോക്കിൽ അഭിനയിച്ചു.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി നിരവധി ഹിറ്റ് സിനികളിൽ നടി വേഷമിട്ടു.

Also Read
ആദ്യമായി അമ്മ വേഷത്തിലെത്തിയത് 19ാമത്തെ വയസ്സില്‍, ഇപ്പോള്‍ കിളവി എന്ന് വിളിച്ച് പരിഹസിക്കുന്നവരോട് യമുന റാണി പറയുന്നത് കേട്ടോ

നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ നിത്യ മേനോൻ പറഞ്ഞ ചില വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

സ്ത്രീകളുടെ കുറിച്ചുള്ള സമൂഹത്തിവെ ധാരണകളെ കുറിച്ചാണ് നിത്യ മേനോൻ സംസാരിച്ചത്. അത്തരം ധാരണകൾ എല്ലാം വലിയ അബദ്ധങ്ങൾ ആണെന്നാണ് നിത്യ മേനോൻ പറഞ്ഞത്. എനിക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളിൽ പുരുഷ അഭിനേതാക്കളിൽ നിന്ന് മാത്രമാണ് അസൂയ നിറഞ്ഞ പെരുമാറ്റം ഉണ്ടായിട്ടുള്ളത്.

എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഞാൻ അഭിനയിച്ച മറ്റ് നടിമാരുടെ കൂടെയൊന്നും എനിക്ക് അത്തരം തോന്നലുകൾ ഉണ്ടായിട്ടില്ല. ഞങ്ങൾ പരസ്പരം വളരെയധികം സ്‌നേഹത്തോടെയാണ് എപ്പോഴും പെരുമാറാരുള്ളത്. എല്ലാ സ്ത്രീ അഭിനേതാക്കളും മുന്നോട്ടുപോകുന്നത് പരസ്പരം അഭിനന്ദിച്ചും അംഗീകരിച്ചുമാണ്.

Also Read
പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളില്‍ പ്രണയമായി, ആദ്യമായി ഇഷ്ടം പറഞ്ഞത് ഞാനാണ്, മനസ്സ് തുറന്ന് പ്രിയ ഗായിക അനുരാധ

സിനിമ കണ്ടു ഗംഭീരമായിട്ടുണ്ടെന്ന് മറ്റ് നടിമാർ ബാക്കിയുള്ള നടിമാരോട് വളരെ എളുപ്പത്തിൽ പറയാറുണ്ട്. തിരുച്ചിത്തിരമ്പലത്തിൽ പ്രിയ രാശിയും കൂടെ ഉണ്ടായിരുന്നപ്പോൾ നല്ല രീതിയിൽ സ്‌നേഹത്തോടെ ആയിരുന്നു അഭിനയിച്ചത്. അവർക്ക് അത്രത്തോളം സ്‌നേഹമായിരുന്നു.

എന്റെ കൂടെ അഭിനയിച്ച എല്ലാ സ്ത്രീകളും അങ്ങനെ ആയിരുന്നു. എന്നോട് വെല്ലുവിളിക്കുന്ന രീതിയിലും അസൂയയോടെ പെരുമാറിയതും പുരുഷ അഭിനേതാക്കൾ ആണെന്നും നിത്യ മേനോൻ പറഞ്ഞു. അതേ സമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വണ്ടർ വുമണിൽ മലയാളത്തിലെ വലിയ താരനിരതന്നെയാണ് അണിനിരക്കുന്നത്.

പാർവതി തിരുവോത്ത് , പത്മപ്രിയ, നാദിയ മൊയ്തു, സയനോര ഫിലിപ്പ് തുടങ്ങിയ വമ്പൻ താരനിരയാണ് സിനിമയിൽ ഉള്ളത്. സിനിമയ്ക്ക് പുറമേ വെബ് സീരിസുകളിലും സജീവ സാന്നിധ്യമാണ്.

Advertisement