ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്

237

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിൽ നിഷ്‌കളങ്കയായി കയറി കൂടുയ താരമാണ് ഭാമ. നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒട്ടേറെ നാടൻ കഥാപാത്രങ്ങളിലൂടെ ഭാമ തിളങ്ങിയിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഭാമ കുറച്ചു നാളുകളായി സിനിമാ തിരക്കുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. വിവാഹ ശേഷമാണ് നടി അഭിനയത്തിൽ നിന്നും പൂർണ ഇടവേള എടുത്തത്. ഇപ്പോഴിതാ താൻ സിനിമയിൽ എത്തിയതിനെ പറ്റി മുമ്പ് ഒരിക്കൽ നടി തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

Advertisements

ജീവിതത്തിന്റെ യാഥാർഥ്യം അറിഞ്ഞു കൊണ്ടാണ് ഞാൻ സിനിമയില് എത്തിയതെന്നാണ് ഭാമ പറയുന്നത്. നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോൾ ലോഹിയേട്ടൻ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു. സിനിമയിൽ മുന്നോട്ടു പോകുമ്പോൾ ശ്രദ്ധിക്കണം.

Also Read
അക്കാര്യത്തിൽ മമ്മൂക്കുടെ അത്രയും കഴിവുള്ള മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാവില്ല: മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകൻ സിദ്ധീഖ്

ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകൾ. എല്ലാവരിൽ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതു പാലിച്ചത് കൊണ്ട് തന്നെ ഭാമ തീരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂവെന്നും താരം പറയുന്നു.

അതേ സമയം ഡബ്ലിയുസിസിയും താരസംഘടനയായ എഎംഎംഎയുമായുള്ള വിഷയങ്ങളെക്കുറിച്ചും താരം പ്രതികരിച്ചിരുന്നു. ഡബ്ല്യുസിസി പറയുന്ന കുറേ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഇന്നും സിനിമാസെറ്റുകളിൽ പ്രാഥമിക സൗകര്യങ്ങൾക്കുള്ള സുരക്ഷിതമായ സ്ഥലമില്ല.

ആവശ്യപ്പെട്ടാൽ മാത്രമേ സീനിയർ ആർട്ടിസ്റ്റുമാർക്കു പോലും കാരവാൻ അനുവദിക്കാറുള്ളൂവെന്നും ഭാമ പറയുന്നു.
ഈ ബ്രേക്ക് എനിക്ക് ഒരുപാട് മാറ്റം വരാൻ സഹായിച്ചിട്ടുണ്ട്. എന്റെ അഭിരുചിയിലും ചിന്തകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ടെന്നും ഭാമ പറഞ്ഞിരുന്നു.

Also Read
പ്രേമിക്കാന്‍ വേണ്ടി തന്നെയാണ് അഖിലയുടെ കോളേജിലേക്ക് വന്നത്; അഖില പോകുന്ന ബസില്‍ കയറി അവളുടെ ടിക്കറ്റെടുത്തിരുന്നു; പ്രണയകാലത്തെ കുറിച്ച് ശ്യാമും അഖില ആനന്ദും

Advertisement