എല്ലാ ദിവസവും കാണിച്ച് കൊണ്ട് ഇരിക്കുന്നതാണ്, അതുകൊണ്ട് കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ പോയി; തുറന്നു പറഞ്ഞ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും

128

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയായ ചന്ദ്രാ ലക്ഷ്മൺ അടുത്തിടെ ആയിരുന്നു വിവാഹിത ആയത്.
പ്രമുഖ സീരിയൽ നടനായ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്രാ ലക്ഷ്മൺ. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും.

ഈ സീരിയലിന്റെ ലൊക്കേഷനിൽ നിന്ന് കണ്ട് പരിചയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വലിയ ആഘോഷമായി തന്നെ വിവാഹം നടത്തിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ രണ്ടാളുടെയും വിവാഹ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ചന്ദ്രയും ടോഷും അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

Advertisements

അതിന്റെ വിശേഷങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരദമ്പതികൾ. ടോഷിന്റെ യൂട്യുബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പുതിയ വിശേഷങ്ങൾ താരങ്ങൾ പറയുന്നത്. രാവിലെ എഴുന്നേറ്റ് തിരി കത്തിച്ച് രണ്ടാളും ദൈവങ്ങളുടെ മുന്നിൽ നിന്ന് പ്രാർഥിച്ചതിന് ശേഷമാണ് ലൊക്കേഷനിലേക്ക് ഇറങ്ങുന്നത്. വഴിയിലുടനീളം ഓരോ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Also Read
ഇങ്ങനെയൊരു കാര്യം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, നടൻ സായികുമാറിന്റെ കുടുംബത്തിൽ നിന്നും വീണ്ടുമൊരു സന്തോഷ വാർത്ത

ശേഷം സ്വന്തം സുജാതയുടെ ലൊക്കേഷനിൽ എത്തിയതിന് ശേഷമാണ് പറയാനുണ്ടെന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് സൂചിപ്പിച്ചത്. ഇതിന് മുൻപ് ഞങ്ങൾ ഒരുമിച്ച് വന്ന വീഡിയോയിൽ കല്യാണത്തിന്റെ ഡേറ്റിനെ കുറിച്ചുള്ള കാര്യങ്ങൾ ആയിരുന്നു പറഞ്ഞത്. അതിന് ശേഷം വെഡിങ്ങ് വീഡിയോസും പങ്കുവെച്ചിരുന്നു.

ഇപ്പോൾ വന്നത് മനസിൽ നിന്നുള്ള നന്ദി അറിയിക്കാനാണ്. കല്യാണത്തെ കുറിച്ച് നിങ്ങളെ അറിയിച്ചത് മുതൽ നിങ്ങൾ എല്ലാവരുടെയും സ്നേഹവും ആശംസകളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടും അതിന് താഴെ വരുന്ന കമന്റുകളിൽ ഞങ്ങൾ ഹാപ്പിയാണ്. നിങ്ങൾ ഞങ്ങൾക്ക് തന്ന കട്ട സപ്പോർട്ടിന് നന്ദി പറയുകയാണെന്ന് ടോഷ് പറഞ്ഞു.

പിന്നാലെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലൂടെയുമായി മെസേജുകളിലൂടെ ഒരുപാട് സ്നേഹം ഞങ്ങൾക്ക് കിട്ടിയിരുന്നു. ഞങ്ങൾ വിവാഹം ആഘോഷിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ആഘോഷിച്ചു. അതിന് പ്രത്യേക നന്ദിയെന്ന് ചന്ദ്ര പറയുന്നു. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ സ്വന്തം സുജാതയുടെ ലൊക്കേഷനിൽ വന്ന് ജോയിൻ ചെയ്തിരിക്കുകയാണ്.

അതൊരു ജാഡ അല്ല, സത്യമാണ്. കല്യാണം കഴിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ലേ എന്ന് ഞങ്ങളുടെ ഏതോ ഒരു വീഡിയോയിൽ കമന്റ് വന്നിരുന്നു. അങ്ങനെയല്ല, അതിന്റെ അർഥം. സീരിയൽ എല്ലാ ദിവസവും കാണിച്ച് കൊണ്ട് ഇരിക്കുന്നതാണ്. ഞങ്ങളുടെ കല്യാണമാണെന്ന് പറഞ്ഞ് അത് നിർത്തി വെക്കേണ്ട ആവശ്യമില്ല.

Also Read
മുപ്പത്തിയാറാം വയസ്സിൽ പ്രണയിച്ച 22 കാരനടക്കം സുസ്മിത സെൻ ഇതുവരെ പ്രേമിച്ചത് 9 പേരെ, പക്ഷേ ആരെയും കെട്ടാതെ ഇപ്പോഴും സിംഗിളായി നടി

ഷോ പോയി കൊണ്ടേ ഇരിക്കണം. അതിന്റെ ഭാഗമായിട്ട് നിൽക്കുന്നു എന്നേയുള്ളു. അല്ലാതെ കല്യാണം കഴിക്കാൻ നേരമില്ലാത്തത് കൊണ്ടല്ല. സ്വന്തം സുജാതയുടെ ലൊക്കേഷനിൽ നിന്ന് ഇഷ്ടം പോലെ സപ്പോർട്ട് ഉണ്ടായിരുന്നു. എല്ലാവരും ഒത്തിരി സ്നേഹം തന്നിട്ടുണ്ട്. അതുപോലെ ഞങ്ങളും തിരിച്ച് സ്നേഹം അവർക്ക് കൊടുക്കുകയാണ്. അതിൽ കൂടുതൽ ജാഡ ഒന്നുമില്ലെന്നും ടോഷും ചന്ദ്രയും പറയുന്നു.

Advertisement