മിനിസ്ക്രീൻ ബിഗ്സക്രീൻ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് റെബേക്ക സന്തോഷ്. ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
അടുത്തിടെയാണ് റെബേക്കയും സംവിധായകൻ ശ്രീജിത്ത് വിജയിയും തമ്മിലുള്ള വിവാഹം നടന്നത്. നവംബർ 1 ന് ആയിരുന്നു റെബേക്കയും സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരാവുന്നത്. റെബേക്ക ശ്രീജിത്ത് വിവാഹത്തിന് സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷം ആക്കുകയായിരുന്നു.
വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇവയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വവാഹനിശ്ചയം നടക്കുന്നത്.
Also Read
ഒരുപാട് പ്രശ്നങ്ങൾ നേരിടുകയാണ് എനിക്ക് വല്ലാത്ത വേദന തോന്നുന്നു: പൊതു വേദിയിൽ പൊട്ടിക്കരഞ്ഞ് ചിമ്പു
വിവാഹ ശേഷം വീണ്ടും അഭിനയ രംഗത്ത് സജാവമായിരിക്കുകയാണ് താരം. കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്.
റെബേക്കയുട പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭർത്താവ് ശ്രീജിത്തിന് ഒപ്പമുള്ളതാണ് വീഡിയോ. റെബേക്കയെ കാണുന്ന ശ്രീജിത്ത് വിജയ് ഒരു വാടിയ പൂവ് നൽകുകയാണ്. വാടിയ പൂവോ എന്ന് ചോദിക്കുന്ന റെബേക്കയോട് രാവിലെ മേടിച്ച് വച്ചതാണ് മഴയത്ത് വാടി പോയതാണെന്നാണ് ശ്രീജിത്ത് പറയുന്നു.
റോസാ പൂവ് മഴയത്ത് വാടിയോ എന്ന് മറു ചോദ്യം റെബേക്ക ചോദിക്കുന്നു. റോസപ്പൂവ് മഴയത്തും വാടുമെന്നാണ് ശ്രീജിത്ത് പറയുന്നത്. ഇവരുടെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ കമന്റുമായി എത്തിയിട്ടുണ്ട്.
വളരെ ക്യട്ടായിട്ടുണ്ട് എന്നാണ് എലീന പറയുന്നത്. കൂടാതെ റൊമാൻസിൽ മാറ്റമുണ്ടെന്നും പറയുന്നുണ്ട്. നേരത്തെ ശ്രീജിത്ത് വിജയ് പങ്കുവെച്ച ഒരു വീഡിയോയും വൈറൽ ആയി മാറിയിരുന്നു. വിവാഹ സങ്കൽപ്പം വേർഷൻ 2 എന്ന ക്യാപ്ഷനോടെ ആയിരുന്നു ശ്രീജിത്ത് അന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നിൽ നിൽക്കണം, അതാണ് കേരളീയ സംസ്കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണർത്താൻ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്.
എഴുന്നേൽക്കാൻ മടിച്ച് കട്ടിലിൽ കിടക്കുന്ന റെബേക്കയേയുമാണ് വീഡിയോയിൽ കാണുന്നത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ അന്ന് വൈറലായിരുന്നു.