വിവാഹം കഴിക്കുമ്പോൾ എനിക്കും പൂർണിമയ്ക്കും 22 വയസ്സായിരുന്നു, 22 മുതൽ 42 വരെ ഞങ്ങൾ ഒന്നിച്ച് വളർന്നവരാണ്: തുറന്നു പറഞ്ഞ് ഇന്ദ്രജിത്ത്

4140

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മലയാളത്തിന്റെ മുൻകാല സുപ്പർ നടനായിരുന്ന അന്തരിച്ച സുകുമാരന്റെയും നടി മല്ലിക സുകുമാരന്റേതും. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. അമ്മയുടേയും അച്ഛന്റേയും പാത പിന്തുടർന്ന് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ എത്തുകയായിരുന്നു.

ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ഇന്ദ്രജിത്തിനും പൃഥ്വിരാജിനും താങ്ങും തണലുമായി നിന്നത് അമ്മ മല്ലിക ആയിരുന്നു. മക്കള പഠിപ്പിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് മല്ലികയായിരുന്നു. വില്ലൻ വേഷത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിൽ എത്തിയത്.

Advertisements

എന്നാൽ പിന്നീട് നായകനായി മാറുകയായിരുന്നു. മികച്ച ഒരുപിടി കഥാപത്രങ്ങളായിരുന്നു ഇന്ദ്രജിത്തിനെ തേടി എത്തിയിരുന്നത്. ‘ആഹാ’ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഇന്ദ്രജിത്തിന്റെ ചിത്രം. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

Also Read
മകളെ മറന്നു കൊണ്ട് ഒന്നിനും തയ്യാറാല്ലെന്നായിരുന്നു ബിന്ദു പറഞ്ഞതെന്ന് സായ്കുമാർ, കുഞ്ഞിനെ സ്വന്തം മകളെ പോലെ നോക്കാൻ താൻ തയ്യാറായിരുന്നു എന്നും നടൻ

ഇപ്പോഴിതാ അമ്മയെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് . മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക അമ്മയെ കുറിച്ച് ഇന്ദ്രജിത്ത് വാചാലനായത്. ജീവിതത്തിൽ അമ്മയുടെ റോൾ നിസാരമല്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. വളരെ ധൈര്യമുള്ള സ്ത്രീയാണെന്നും താരം പറയുന്നു.

അമ്മയുടെ റോൾ നിസാരപ്പെട്ടതല്ല. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാൾ കൂടെ നിൽക്കുമ്പോൾ നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റിയത്. ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോവാൻ പറ്റിയതും അതുകൊണ്ടാണ്.

അന്നത്തെ പോലെയുള്ള സപ്പോർട്ട് ഇപ്പോഴുമുണ്ട്. എപ്പോളും വിളിക്കും. പിള്ളേരെയൊന്നും കാണാൻ പറ്റുന്നില്ലല്ലോ എന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോൾ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്.

അച്ഛൻ പ്രവർത്തിച്ച അതേ മേഖലയിൽ മക്കൾ തിളങ്ങുന്നത് കണ്ടാൽ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓർമകൽ നൽകിയാണ് അച്ഛൻ പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്.

എന്നാൽ വീട്ടിൽ അച്ഛൻ വേറൊരാളാണ്. കുടുംബത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. കുടുംബം തന്റെ നട്ടെല്ലാണ് . അവരില്ലാതെ എനിക്ക് പ്രവർത്തിക്കാനാവില്ല. ഒരു ബാറ്റൺ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂർണിമയെ ഏൽപ്പിച്ചത്. 22ാമത്തെ വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം.

Also Read
ആ ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു, വിളിക്കാറും സംസാരിക്കാറുമുണ്ട്; തുറന്നു പറഞ്ഞ് പ്രണവിന്റെ ‘ആദ്യ കാമുകി’ സയ

പൂർണിമയ്ക്കും 22 വയസ്സായിരുന്നു. ഞങ്ങൾ ഒന്നിച്ച് വളർന്നവരാണ്. 22 മുതൽ 42 വരെ ഞങ്ങളൊന്നിച്ച് വളർന്നത് കൊണ്ട് എനിക്കും എല്ലാ കാര്യങ്ങളും പൂർണിമയുമായി സംസാരിക്കാൻ കഴിയുമെന്നും ഇന്ദ്രജിത്ത് പറയുന്നു. മക്കളും ഭയങ്കര രസമാണ്. അവർ വീട്ടിലുണ്ടെങ്കിൽ സമയം പോവുന്നത് അറിയുകയേയില്ല. അവർ ഭയങ്കര മെച്വേർഡാണ്.

അവരൊരുപാട് വായിക്കാറുണ്ട്. കാര്യങ്ങളൊക്കെ അവർക്ക് അറിയാം. ചില സമയത്ത് അവർ നമ്മളെ അഡൈ്വസ് ചെയ്യും. നമുക്ക് തന്നെ കേട്ടിരിക്കുമ്പോൾ ഒരുപാട് പഠിക്കാനാവും. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങളാരും മൈൻഡ് ചെയ്യാറില്ല. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന് അവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.

അവർക്ക് സംസാരിക്കാൻ കൂടുതൽ കംഫർട്ട് പൂർണിമയുമാണ്. ഞാൻ എപ്പോഴും വീട്ടിലുണ്ടാവുന്നയാളല്ല. അതുകൊണ്ട് തന്നെ കൂടുതൽ സംസാരിക്കുന്നത് പൂർണിമയോടാണെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കുന്നു.

Advertisement