മലയാള സിനിമയിലേക്ക് ബാലതാരമായി അരങ്ങേറി വളരെ പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ നേടിയെടുത്ത് ഇപ്പോൾ ക്യാരക്ടർ റോളുകളിലൂടെ തിളങ്ങുന്ന നടനാണ് ഗണപതി. തന്റെ 12ാമത്തെ വയസിലാണ് ഗണപതി മലയാളസിനിമയിലേക്ക് എത്തുന്നത്.
ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് ദിലീപിനേയും മീരാ ജാസ്മിനേയും പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ വിനോദയാത്ര എന്ന സിനിമയിലെ പാലും പഴവും പാട്ടുപാടുന്ന ഗണപതിയായും പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റിലെ പോളിയായും ബാലതാരമെന്ന നിലയിൽ പ്രേക്ഷക മനസിൽ ഗണപതി ഇടം നേടി. പിന്നീട് ഹണീബി, ചങ്ക്സ്, മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്നീ സിനിമകളിലൂടെ ക്യാരക്ടർ റോളുകളിലും തിളങ്ങി.
Also Read
റെബേക്കയ്ക്ക് ശ്രീജിത്ത് കൊടുത്ത സമ്മാനം കണ്ടോ, ഇങ്ങനാരുന്നേൽ വേണ്ടായിരുന്നു എന്ന് നടി
ഗണപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ബേസിൽ ജോസഫ് നായകനാകുന്ന ജാൻ എ മൻ. തന്റെ സഹോദരൻ ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണപതിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സഹോദരനൊപ്പം ചിത്രത്തിന്റെ തിരക്കഥാ രചനയിലും ഗണപതി പങ്കാളിയാണ്.
ഇപ്പോഴിതാ സിനിമയിലേക്ക് ബാലതാരമായി അരങ്ങേറിയത് കൊണ്ടുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയാണ് ഗണ പതി. താൻ വലുതായെന്നും ക്യാരക്ടർ റോളുകൾ ചെയ്യുന്നുണ്ടെന്നും പലർക്കും അംഗീകരിക്കാനാവാറില്ല എന്നാണ് നടൻ പറയുന്നത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗണപതിയുടെ തുറന്നു പറച്ചിൽ.
മാസ്റ്റർ ഗണപതി എന്ന പേരിൽ നിന്ന് മാറണം, തിരിച്ചറിയപ്പെടുന്ന വേറെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ചെറുപ്പത്തിൽ ചെയ്ത വേഷങ്ങൾ, പ്രത്യേകിച്ചും വിനോദയാത്രയിലെ പാലും പഴവും എന്ന പാട്ട് പാടിയ രംഗമൊക്കെ ആളുകൾ ഓർത്തു വെയ്ക്കുന്നതിൽ സന്തോഷമുണ്ട്.
എന്നാൽ മാസ്റ്റർ എന്ന സ്റ്റേജിൽ നിന്നും താൻ മാറിയത് പലപ്പോഴും ആളുകൾ അംഗീകരിക്കുന്നില്ലെന്നാണ് താരം പറയുന്നത്. സന്തോഷമുള്ള കാര്യമാണത്. ഒരു ക്യാരക്ടർ ലഭിച്ച്, അത് ആൾക്കാരെ വളരെയധികം ഇൻഫ്ളുവൻസ് ചെയ്തു. അതിലപ്പുറമുള്ള ഒരു കഥാപാത്രം എനിക്ക് ഇതുവരെ കൊടുക്കാൻ സാധിച്ചിട്ടില്ല.
പാലും പഴവും ആണ് ഇപ്പോഴും ആളുകളുടെ മനസിൽ. അടുത്തത് എന്ത് എന്നൊരു ചോദ്യമുണ്ട്. അതിനാണ് ഞാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത്. എല്ലാവർക്കും മാസ്റ്റർ ഗണപതിയാണ്. പ്രായമായി എന്ന് പറയുമ്പോൾ, ഞാൻ വളർന്നു എന്ന് പറയുമ്പോൾ അംഗീകരിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടാണ്.
ചൈൽഡ് ആക്ടർ എന്ന സ്റ്റേജിൽ നിന്ന് ക്യാരക്ടർ ആർട്ടിസ്റ്റിലേയ്ക്കുള്ള മാറ്റത്തിന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇപ്പോൾ പിന്നെ വലിയ കുഴപ്പമില്ല. ചൈൽഡ് ആക്ടർ എന്ന ടാഗ് ബ്രേക്ക് ചെയ്യാൻ വേണ്ടി ഒരുപാട് കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. അതിന് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ജാൻ എ മൻ എന്നും ഗണപതി പറയുന്നു.
.വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ജാൻ എ മൻ നിർമ്മിച്ചിരിക്കുന്നത്.
ബാലു വർഗീസ്, അർജുൻ അശോകൻ, സിദ്ധാർത്ഥ് മേനോൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് ജാൻ എ മനിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.