അന്ന് വിവാഹ വാർഷികം മറന്നുപോയ ലാലേട്ടന് സുചിത്ര കൊടുത്തത് കിടിലൻ പണി: സംഭവം ഇങ്ങനെ

82

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഭാര്യ സുചിത്രയും മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണാ. ആരാധകർക്കെല്ലാം മോഹൻലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഏറെ പ്രീയപ്പെട്ടവരാാണ്.

എപ്പോളും നിറഞ്ഞ സ്‌നേഹത്തോടെയും പിന്തുണയോടെയും മോഹൻലാലിന് കരുത്തു പകരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്‌നി സുചിത്രയോടും മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സ്‌നേഹമാണ്.
1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്.

Advertisements

പ്രശസ്ത തമിഴ് നടനും നിർമ്മാതാവുമായി ബാലാജിയുടെ മകളാണ് സുചിത്ര. തന്റെ വിവാഹ വാർഷികം മറന്നു പോയ സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ മോഹൻലാൽ തുറന്നു പറഞ്ഞിരുന്നു. അതിപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുയാണ്.

അന്ന് സുചിത്ര നൽകിയ സർപ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നൽകിയതെന്നും മോഹൻലാൽ പറയുന്നു. ഒരിക്കൽ വിവാഹ വാർഷിക ദിനം മറന്നിരുന്നു. അന്ന് എയർപോർട്ടിൽ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോൺ ചെയ്തിരുന്നു. ബാഗ് തുറന്നു നോക്കണമെന്നും അതിൽ ഒരു സർപ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു.

ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയിൽപ്പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു, ഇന്ന് നമ്മുടെ വിവാഹ വാർഷിക ദിനമാണ് ഈ ദിവസമെങ്കിലും മറക്കതിരിക്കൂ, പിന്നീടു ഒരിക്കലും വിവാഹ വാർഷികം ഞാൻ മറന്നിട്ടില്ല, സുചിത്രയുടെ വാക്കുകൾ വലിയ തിരിച്ചറിവാണ് എനിക്ക് നൽകിയത്.

മോഹൻലാൽ ദുബായിൽ പുതിയ വീട് സ്വന്തമാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുതിയ വീട്ടിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രവും താരത്തിന്റെ പാചകവും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

താരത്തിന്റെ പുതിയ അപ്പാർട്ട്‌മെന്റിന്റെ വിവിരങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്.
ദുബായ് ആർപി ഹൈറ്റ്സിലാണ് ലാലേട്ടന്റെ പുതിയ അപാർട്‌മെന്റ്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാർട്‌മെന്റ് കോംപ്ലക്‌സ്.

ദുബായിലെ തന്നെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്‌സ് സ്ഥിതി ചെയ്യുന്നത്. 1.3 മില്യൻ ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. എന്നുവച്ചാൽ ഏകദേശം കുറഞ്ഞത് ഇന്ത്യൻമണി 2.6 കോടി രൂപ വിലവരും.

പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ് ആർപി ഹൈറ്റ്‌സ്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം എന്നതാണ് മറ്റൊരു പ്രത്യേകത.

Advertisement