2020 ഓഗസ്റ്റ് ഏഴിന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും: സാമന്ത

36

നടി സാമന്ത ആരാധകന് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരദമ്പതികൾ സാമന്തയും നാഗ ചൈതന്യയും സോഷ്യൽ മീഡിയയിൽ സജീവമാകുകയും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നവരാണ്.

Advertisements

കഴിഞ്ഞ ദിവസം വിമാനം വൈകിയതിനാൽ സാമന്ത ആരാധകരോട് സംവദിക്കാൻ ശ്രമിക്കുകയായിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി സാമന്ത എത്തി. ഒരു ആരാധകൻ ചോദിച്ചത് സാമന്ത ഗർഭിണിയാണോ എന്നായിരുന്നു. എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലായിരുന്നു ചോദ്യം.

സാമന്ത തക്ക മറുപടിയും നൽകി. എന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്ന എല്ലാവർക്കും എന്ന് പറഞ്ഞായിരുന്നു മറുപടി. 2020 ഓഗസ്റ്റ് 7-ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു മറുപടി.

Advertisement