മാമാങ്കം കേരളത്തിൽ എത്തുന്നത് റെക്കോർഡ് തിയേറ്ററുകളിൽ: തമിഴ്, തെലുങ്ക് പതിപ്പുകളും കേരളത്തിലെത്തും

27

മമ്മൂട്ടി ആരാധകർ അടക്കം മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 12 ന് റിലീസിന് എത്തുന്ന ചിത്രം 400 റോളം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Advertisements

തലസ്ഥാനത്ത് ന്യൂ കോംപ്ളക്സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്ളക്സിലും ശ്രീപദ്മനാഭ കോംപ്ളക്സിലും കൃപ കോംപ്ളക്സിലും പ്രദർശനത്തിനെത്തുന്ന മാമാങ്കം മൾട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡബ്ബിംഗ് പതിപ്പുകൾ ഉൾപ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് മാമാങ്കം അടുക്കുകയാണ്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണൻ. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രൻ.

Advertisement