മമ്മുക്കയുടെ അനിയൻ, പ്രേക്ഷകർക്ക് അന്നതായിരുന്നു ബിജു മേനോൻ: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു

47

ഗൗരവ ഭാവവും കട്ടിമീശയും, ആദ്യ കാലങ്ങളിൽ ഇതായിരുന്നു നടൻ ബിജു മേനോന്റെ ഇമേജ്. അതൊരല്പം മാറ്റി പിടിച്ച് പരീക്ഷണം നടത്താൻ തയാറായ സംവിധായകനാണ് ലാൽ ജോസ്. പട്ടാളം സിനിമയിൽ, അങ്ങനെ ബിജു മേനോൻ അൽപ്പം നർമ്മ പ്രാധാന്യമുള്ള വേഷവുമായി എത്തി.

Advertisements

എന്നിട്ടും ആ ചിത്രത്തിന് ഇന്ന് കാണുന്ന നിലയിൽ ബിജു മേനോന്റെ തലയിൽ വര മാറ്റിയെഴുതാൻ കഴിഞ്ഞില്ല. ബിജു മേനോൻ ഒരു നായകനായി കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ലാൽ ജോസ്. അതിനായി ലാൽ ജോസ് ശ്രമിച്ച സിനിമയായിരുന്നു മമ്മൂട്ടി ചിത്രം പട്ടാളം. എന്നാൽ പ്രതീക്ഷിച്ച വിജയം കാണാതെ പോയ ചിത്രത്തിന് അത് സാധിച്ചെടുക്കാനായില്ല.

അന്ന് ബിജുവിനെ പറ്റിയുള്ള പ്രേക്ഷക സങ്കല്പം എന്ന് പറഞ്ഞാൽ വളരെ സീരിയസ് ആയിട്ടുള്ള, മമ്മുക്കയുടെ അനിയൻ, അല്ലെങ്കിൽ മമ്മുക്കക്ക് ശേഷം പൗരുഷമുള്ള സീരിയസ് കഥാപാത്രങ്ങൾ ചെയ്യേണ്ടയാൾ എന്നായിരുന്നു.

അന്നയാളുടെ തമാശയൊന്നും പുറത്തെടുക്കാൻ ആളുകൾ സമ്മതിച്ചില്ല. ബിജുവിന്റെ ഉള്ളിൽ വളരെ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ഒരു വ്യക്തിയുണ്ട്. മലയാളി പ്രേക്ഷകർ നടന്മാരെ അത്ര എളുപ്പം സ്വീകരിക്കില്ല. വളരെ പതുക്കെയേ അത് സംഭവിക്കുള്ളൂ. അങ്ങനെ സമയമെടുത്ത് വരുന്നവർ നിലനിൽക്കുകയും ചെയ്യും. ലാൽ ജോസ് പറയുന്നു.

ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം 41 ലെ നായക വേഷം ചെയ്തതും ബിജു മേനോനാണ്. വരികൾക്കിടയിൽ എന്ന പരിപാടിയിൽ ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത്ചന്ദ്രനുമായുള്ള അഭിമുഖത്തിൽ ലാൽ ജോസ് പട്ടാള വിശേഷങ്ങൾ പങ്കുവെ വെളിപ്പെത്തിയതാണ് ഈ വിവരങ്ങൾ.

Advertisement