പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു, മലയാളം, തമിഴ് സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ വേഷമിടും

66

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്ന ട്രാൻസ്‌ജെണ്ടർ വനിതയായ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു .

ഒരു സിനിമയിൽ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെണ്ടർ വനിത കൂടിയാണ് അഞ്ജലി. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അഞ്ജലിയ്ക്ക് കഴിഞ്ഞു.

Advertisements

പിന്നീട് 2018ൽ പ്രദർശനത്തിനെത്തിയ സുവർണപുരുഷൻ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.ഇപ്പോൾ, സ്വന്തം ജീവതം തന്നെ അഭ്രപാളികളിൽ തെളിയാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് അഞ്ജലി.

ജീവിതത്തിലുണ്ടായ സ്വന്തം അനുഭവങ്ങളും തിരിച്ചറിവുകളും അഭിനയിക്കുമ്പോൾ സ്വാഭാവികത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീർ പറഞ്ഞു. ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിക്കാൻ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോർജ് ആണ്.

ഗോൾഡൻ ട്രബറ്റ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. കെ അജിത് കുമാറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കോഴിക്കോട്, പൊള്ളാച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

മലയാളം, തമിഴ് സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ചിത്രത്തിലുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement