മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൃദുല വിജയും നടൻ യുവകൃഷ്ണയും വിവാഹിതരായത്.
സീരിയലുകളിൽ നിന്ന് കണ്ട് പരിചയമുണ്ടെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു ഇരുവരുടേതും. വിവാഹം നിശ്ചയിച്ചത് മുതൽ ആദ്യമായി കണ്ടതും വിവാഹ ആലോചന വന്നതിനെ കുറിച്ചും താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. മൂന്നു ദിവസങ്ങളിൽ ആയി വലിയ ആർഭാടപൂർവ്വം ആണ് ഇരുവരുടെയും വിവാഹം നടന്നത്.
എന്നാൽ വിവാഹശേഷമാണ് ഇരുവരും ഗോസിപ്പുകളിൽ നിറയേണ്ട സ്ഥിതി വന്നത്. വിവാഹാലോചന കൊണ്ട് വന്ന നടി രേഖ രതീഷിനെ വിവാഹം ക്ഷണിച്ചില്ലെന്ന് ആരോപിച്ച് താരങ്ങൾക്കെതിരെ വിമർശനം ഉയർന്ന് വന്നിരുന്നു.
വിവാഹം കഴിഞ്ഞതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായത്. പല താരത്തിൽ ഉള്ള വാർത്തകൾ ആണ് ഇരുവരുടെയും വിവാഹത്തിന് ശേഷം പുറത്ത് വന്നത്. എന്നാൽ അതെല്ലാം തന്നെ വ്യാജവാർത്തകൾ ആണെന്ന് യുവ പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെ പ്രതികരണം അറിയിച്ച് കൊണ്ട് മൃദുലയും വന്നിരുന്നു. ഇപ്പോഴിതാ യുവയുടേതായി ഒരു അഭിമുഖം ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് രസകരമായ ചോദ്യങ്ങളും അതിനു യുവ നൽകിയ രസകരമായ മറുപടിയും വൈറലായിരിക്കുന്നത്.
ഒരു ചോദ്യം ഇതായിരുന്നു, മൃദുലയ്ക്ക് മുൻപ് യുവയുടെ ജീവിതത്തിൽ ക്രഷ് തോന്നിയത് ആരോട് ആയിരുന്നു എന്നാണ് അവതാരിക ചോദിച്ചത്. അത് ഒരാളോട് ആയിരുന്നു എന്നും എന്നാൽ അത് അത്ര വലിയ സീരിയസ് റിലേഷൻ ആയി തനിക്ക് തോന്നിയില്ല എന്നും യുവ പറഞ്ഞു.
കോളേജ് സമയത്ത് കുറെ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതൊന്നും അങ്ങനെ ഓർത്തിരിക്ക തക്കത് ആയിരുന്നില്ല എന്നും യുവ പറയുന്നു. അതിനു ശേഷം താൻ ബാംഗ്ലൂർ ഉണ്ടായിരുന്ന സമയത്ത് അവിടെ ഉള്ള ഒരു കുട്ടിയോട് പ്രണയം തോന്നിയിരുന്നു എന്നും അത് ഞാൻ തന്നെ ആ കുട്ടിയോട് പറയുകയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാർക്കു സമ്മതം ആണെങ്കിൽ മാത്രമേ മുന്നോട്ട് പോകുകയും വിവാഹത്തെ പറ്റി ചിന്തിക്കുകയും ഉള്ളു എന്ന് ഞാൻ ആ കുട്ടിയോ പറഞ്ഞിരുന്നു.
അങ്ങനെ പറഞ്ഞെങ്കിൽ തന്നെയും എനിക്ക് അത് അത്ര വലിയ ആത്മാർത്ഥത ഒന്നും തോന്നിയ ഒരു റിലേഷൻ അല്ലായിരുന്നു. ആ കുട്ടിയും അത് സമ്മതിച്ചു. അങ്ങനെ ഞാൻ ആ കുട്ടിയുടെ കാര്യം വീട്ടിൽ പറഞ്ഞു. ബാംഗ്ലൂർ തന്നെ ഉള്ള കുട്ടി ആയിരുന്നു.
എന്നാൽ വീട്ടുകാർക്ക് ആ റിലേഷനിൽ വലിയ താൽപ്പര്യം ഇല്ലായിരുന്നു. അതോടെ വീട്ടുകാർക്ക് താൽപ്പര്യം ഇല്ല എന്ന് പറഞ്ഞു ഞാൻ അതിൽ നിന്നും പിന്മാറി എന്നും യുവ വെളിപ്പെടുത്തുന്നു.