ബലൂണുകളും കൈയ്യിലേന്തി മീനാക്ഷിയുടെ ഒക്കത്തിരുന്ന് ചിരിച്ച് മഹാലക്ഷ്മി, മാമാട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറലാക്കി ആരാധകർ

98

മലയാളത്തിന്റെ ജനപ്രിയ നായകനായ ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റികളാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾക്കായി ആരാധകർ എന്നും കാത്തിരിക്കാറുണ്ട്.

താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയോ അല്ലെങ്കില് ദിലീപ് തന്നെയോ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുള്ളത്. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ സജീവയായ മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്ന കുടുംബ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

Advertisements

Also Read
ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളുകയായിരുന്നു, മോഹൻലാലിനെ വെച്ച് അധികം സിനിമകൾ ചെയ്യാഞ്ഞത് എന്ത് കൊണ്ടെന്ന് വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

സോഷ്യൽമീഡിയകളിലൊന്നും സജീവമല്ലാതിരുന്ന മീനാക്ഷി ആദ്യമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നത് 2020 അവസാനത്തിലാണ്. ചുരുങ്ങിയ കാലയളവ് കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്‌സിനെ മീനാക്ഷി സ്വന്തമാക്കിയിരുന്നു.

മഹാലക്ഷ്മിയുടെ വരവോടെ ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ സന്തോഷവും ആഘോഷവുമെല്ലാം താരകുടുംബം മാമാട്ടി എന്ന് ഓമനിച്ച് വിളിക്കുന്ന മഹാലക്ഷ്മിക്കൊപ്പമായി. മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കിയിരുന്നു ദിലീപും കുടുംബവും.

പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷം ആഘോഷത്തിന്റെ ഫോട്ടോ താര
കുടുംബത്തെ സ്‌നേഹിക്കുന്നവർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. മീനാക്ഷിയുടെ ഒക്കത്തിരുന്ന് ബലൂണുകളും കൈയ്യിലേന്തി ചിരിക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലുള്ളത്. ഒപ്പം പിറന്നാൾ കേക്കും മാമാട്ടി ഹാപ്പി ബർത്ത്‌ഡേ എന്നെഴുതിയതും കാണാം.

ചേച്ചിക്കൊപ്പം കൊഞ്ചി ചിരിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ കൈയ്യടക്കിയത്. നടി നമിത പ്രമോദ് അടക്കമുള്ള താരങ്ങളും ആരാധകരുമെല്ലാം പിറന്നാൾ ആഘോഷ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു. ചുവന്ന നിറത്തിലുള്ള ലവ് ചിഹ്നമായിരുന്നു നമിത കമന്റായി കുറിച്ചത്.

നമിതയുടെ കമന്റ് പ്രത്യക്ഷപ്പെട്ടതോടെ മറുപടിയായി സ്‌നേഹം അറിയിച്ച് മീനാക്ഷിയും എത്തിയിരുന്നു. അച്ഛന്റെ നായികയായിരുന്ന നമിത മീനാക്ഷിയുടെ ഉറ്റ ചങ്ങാതിയാണ്. നമിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മീനൂട്ടി ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മഹാലക്ഷ്മി നമിതയെ ബുജി എന്നാണ് വിളിക്കാറുള്ളത്.

Also Read
ആ സമയത്ത് അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ബാബുരാജ്

അതേ സമയം ഇക്കഴിഞ്ഞ ദിവസം ആയിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വെച്ചാണ് മഹാലക്ഷ്മി ഹരിശ്രീ കുറിച്ചത്.

ദിലീപിന് ഒപ്പം കാവ്യയും മീനാക്ഷിയും ചിത്രത്തിൽ ഉണ്ടായിരുന്നു. വിദ്യാരംഭത്തിന് ശേഷം മീനാക്ഷിയുടെ നെഞ്ചിൽ ചാഞ്ഞ് കിടക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോയും ദിലീപ് പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് കുഞ്ഞ് മഹാലക്ഷ്മിക്ക് നന്മകൾ നേർന്നത്.

മീനാക്ഷിയാണ് താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. മഹാലക്ഷ്മിക്കും അച്ഛൻ ദിലീപിനും ഒപ്പം കേരള സാരിയിൽ സുന്ദരിയായാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. കൂടാതെ മഹാലക്ഷ്മിക്കൊപ്പമിരുന്ന് പൂക്കളൊരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. കാവ്യയുടെ പിറന്നാൾ ദിനത്തിൽ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് എഴുതി കാവ്യയ്ക്ക് മീനാക്ഷി പിറന്നാൾ ആശംസിച്ചിരുന്നു.

Advertisement