ചാക്കോച്ചൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ഗായത്രി സുരേഷ്. കഴിഞ്ഞ ദിവസം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാഹനം അ പ ക ടം ഉണ്ടാക്കിയതും അതിന് ശേഷം നിർത്താതെ പോയ ഗായത്രിയെ നാട്ടുകാർ പിടികൂടിയതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു.
കാക്കനാടേക്കുള്ള യാത്രാമധ്യേയാണ് ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇ ടി ച്ച് അ പ ക ടം സംഭവിച്ചത്. അ പ കട ം നടന്നെന്ന് മനസിലായിട്ടും ഗായത്രി സുരേഷ് നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടിയിരുന്നു.
ശേഷം ഗായത്രി വാഹനം നിർത്താതെ പോയതിന് നാട്ടുകാരോട് മാപ്പ് പറയുന്ന വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ എന്താണ് സത്യാവസ്ഥയെന്ന് വെളിപ്പെടുത്തി ഗായത്രിയും രംഗത്തെത്തിയിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ അറിയാതെ സംഭവിച്ചൊരു അ പ ക ട മായിരുന്നു അതെന്നാണ് ഗായത്രി വിശദീകരിച്ചത്.
അത് മനപൂർവം ചെയ്തതല്ലെന്നും താനൊരു സെലിബ്രിറ്റി ആയതിനാൽ നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്നിരുന്നുവെന്നും ഗായത്രി വിശദീകരിച്ചിരുന്നു. സംഭവത്തിലെ ഗായത്രിയുടെ ന്യായീകരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സീരിയൽ സിനിമാ താരം മനോജ് കുമാർ. നടി ബീനാ ആന്റണിയുടെ ഭർത്താവ് കൂടിയാണ് മനോജ് കുമാർ.
Also Read
പട്ടാള വേഷത്തിൽ വീണ്ടും പൊളിച്ചടുക്കാൻ മമ്മൂട്ടി, ഒപ്പം യുവ സൂപ്പർതാരവും, പുതിയ ചിത്രം തുടങ്ങുന്നു
താരത്തിന്റെ വിശദീകരണം അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും നടി വരുത്തിയ അ പ കട ത്തെക്കാൾ വലിയ അ പ ക ടം വരുത്തുന്ന വാക്കുകളാണ് താരം പിന്നീടുള്ള വിശദീകരണ വീഡിയോകളിൽ പറഞ്ഞതെന്നുമാണ് നടൻ മനോജ് പറഞ്ഞത്. എല്ലാവരോടും മര്യാദ കൊടുത്ത് സംസാരിച്ചാൽ മര്യാദ തിരിച്ച് ലഭിക്കുമെന്നും മനോജ് കൂട്ടിച്ചേർത്തു.
ഒപ്പം ഗായത്രിയുടേതിന് സമാനമായ അ പ ക ടം തങ്ങൾക്ക് സംഭവിച്ചപ്പോൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും മനോജ് വിശദീകരിച്ചു. ഒരു തെറ്റുപറ്റിയാൽ അത് ഏറ്റുപറയുകയാണ് വേണ്ടതെന്നും എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയത്തെ ഗായത്രി അതുവേറെ വഴിക്കാക്കി എന്നും മനോജ് പറഞ്ഞു.
ഗായത്രിക്ക് അ പ ക ടം പറ്റിയ വീഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയൽ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാർ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേൾക്കാം. പക്ഷേ ആ വീഡിയോയിൽ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകൾ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു.
പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇ ടി ച്ചി ട്ടും നിർത്താതെ പോയതുകൊണ്ടാണ് ആളുകൾ പ്രശ്നമുണ്ടാക്കിയതെന്ന് മനസിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആർക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച് അയാളുടെ ഗ്ലാസുകളും തകർത്ത് ഒന്നും മിണ്ടാതെ പോകുമ്പോൾ ആർക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്.
ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. ഗായത്രി സുരേഷിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവർ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്നങ്ങളുള്ളതാണ്. ഗായത്രി പറയുന്ന എക്സ്‌ക്യൂസ് അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവർ പറയുന്നു.
Also Read
കല്യാണം കഴിഞ്ഞിട്ട് ആറ് വർഷം, പുതിയ സന്തോഷം പങ്കുവെച്ച് മിത്രാ കുര്യൻ, ആഹ്ലാദത്തിൽ ആരാധകർ
യഥാർഥത്തിൽ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇ ടി ച്ചി രുന്നു. കടവന്ത്രയിൽ വെച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങൾ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണ് ചെയ്ത് തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോൾ അവർക്ക് ആളെയും മനസിലായി.
ബീനയോട് അവർ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാർ പരിഹരിക്കാനുള്ള ചെലവ് തരാമെന്ന് പറഞ്ഞ് ഞങ്ങളുടെ നമ്പറും അവർക്ക് കൊടുത്തു. എന്നാൽ അവർ ഇതുവരെ വിളിച്ചില്ല. നമ്മൾ മര്യാദ കാണിച്ചപ്പോൾ അവർ തിരിച്ചും മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം എന്നും മനോജ് പറയുന്നു.
നിർത്താതെ പോയതാണ് പ്രശ്നമായതെന്നും ആരായാലും വാഹനം നിർത്താതെ പോകരുതെന്നും മനോജ് പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്നും ഗായത്രിയുടെ അമിത വേഗവും അശ്രദ്ധയുമാണ് ഈ അ പ ക ട മുണ്ടാക്കിയത് എന്നും മനോജ് പറഞ്ഞു. അ പ ക ട ശേഷം ഗായത്രി നടത്തിയ ന്യായീകരണം ശരിക്കും തന്നെ വിഷമിപ്പിച്ചുവെന്നും വണ്ടി നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ എന്ന് പറയുന്നത് കേട്ടപ്പോൾ ശരിക്കും ചിരി വന്നുപോയിയെന്നും മനോജ് പറഞ്ഞു.
വണ്ടിയോടിച്ച് അ പ ക ട മുണ്ടാകുമ്പോൾ നിർത്താതെ പോകുക എന്നതാണ് ഏറ്റവും വലിയ തെറ്റെന്ന് മനസിലാക്കണം എന്നും ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്നമാണ് അവരുടെ ന്യായീകരണമെന്നും അത് അംഗീകരിക്കാൻ പറ്റാത്തതാണെന്നും മനോജ് കൂട്ടിച്ചേർത്തു. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഗായത്രിയുടെ ന്യായീകരണമെന്നും നടൻ പറഞ്ഞു. വിമർശനാത്മകമായി പറഞ്ഞതല്ല ഇനിയെങ്കിലും ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ഇത് പറഞ്ഞതെന്നും മനോജ് പറയുന്നു.